|    Dec 14 Fri, 2018 7:57 pm
FLASH NEWS
Home   >  National   >  

അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെത് താലിബാന്‍ പ്രത്യയശാസ്ത്രം-ബിജെപി നേതാവ്

Published : 21st November 2018 | Posted By: sruthi srt

അലിഗഢ്: അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുന്നത് താലിബാന്‍ സംഘടനയുടെ പ്രത്യയ ശാസ്ത്രമുള്‍കൊണ്ടാണെന്ന് ബിജെപി എംപി. സര്‍വകാലശാല വിസിയ്ക്ക് അയച്ച കത്തിലാണ് ബിജെപി എംപിയായ സതീഷ് കുമാര്‍ ഗൗതം ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സര്‍വകലാശാലയില്‍ രാജ്യവിരുദ്ധവും സര്‍ക്കാര്‍ വിരുദ്ധവുമായ കാര്യങ്ങള്‍ ഉയര്‍ത്തികാണിക്കുന്ന പ്രവണയാണ് കാണുന്നതെന്നും കത്തില്‍ പറയുന്നുണ്ട്.. ക്യാംപസില്‍ കശ്മീരില്ലാത്ത ഇന്ത്യയുടെ മാപ്പ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഗൗതമിന്റെ പ്രസ്താവന. ഇതെല്ലാം താലിബാന്‍ പ്രത്യയശാസ്ത്രം സര്‍വകലാശാല പിന്തുടരുന്നുവെന്നാണ് കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.എ്ന്നാല്‍ ഇന്ത്യയുടെ ഇത്തരത്തിലുള്ള മാപ്പ് ക്യാംപസില്‍ വന്നത് രാജ്യവിഭജനത്തിനെതിരേ നാടക സൊസൈറ്റി സംഘടപ്പിച്ച നാടകത്തിന്റെ ഭാഗമായാണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss