|    Dec 13 Thu, 2018 6:31 pm
FLASH NEWS
Home   >  Kerala   >  

കവിത മോഷണം: ദീപാ നിശാന്തില്‍ നിന്ന് വിശദീകരണം തേടുമെന്ന് എകെപിസിപിടിഎ; നിയമനടപടിക്കില്ലെന്ന് എസ് കലേഷ്

Published : 3rd December 2018 | Posted By: afsal ph

തൃശൂര്‍: കവിത മോഷണവിവാദത്തില്‍ തൃശൂര്‍ കേരള വര്‍മ്മ കോളജ് മലയാളം വിഭാഗം അധ്യാപിക അസി. പ്രഫ. ദീപ നിശാന്തില്‍ നിന്ന് വിശദീകരണം തേടുമെന്ന് കോളജ് അധ്യാപക സംഘടനയായ എകെപിസിടിഎ. മോഷ്ടിച്ച കവിത എകെപിസിടിഎയുടെ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു അധ്യാപിക തന്നത് പ്രതിഷേധാര്‍ഹമാണ്. ഈ സാഹചര്യത്തില്‍ അടുത്ത കമ്മിറ്റിക്ക് ശേഷം ദീപ നിശാന്തില്‍ നിന്നും വിശദീകരണം തേടുമെന്നും ആരും സംഘടനയ്ക്ക് അതീതരല്ലെന്നും എകെപിസിടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കുശലകുമാരി പറഞ്ഞു. അടുത്ത ലക്കം മുതല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കും മുമ്പ് സൃഷ്ടികള്‍ കൃത്യമായി പരിശോധിക്കും. ഒരു അധ്യാപിക തന്നെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചത് അധ്യാപക സമൂഹത്തിനാകെ അവമതിപ്പുണ്ടാക്കി എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്തൊക്കെ വിശദീകരണം തന്നാലും അത് ന്യായീകരിക്കാനാകില്ലെന്ന നിലപാടിലാണ് എകെപിസിടിഎയിലെ ഭൂരിഭാഗം അംഗങ്ങളും. അതേസമയം തല്‍കാലം ദീപ നിശാന്തിനെതിരെ നിയമനടപടിക്ക് പോകുന്നില്ലെന്ന നിലപാടിലാണ് യുവകവി എസ് കലേഷ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss