Cricket

അലിസ്റ്റര്‍ കുക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചു

അലിസ്റ്റര്‍ കുക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചു
X

ലണ്ടന്‍: ടെസ്റ്റില്‍ റെക്കോഡുകള്‍ വാരിക്കൂട്ടിയ മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.
33 കാരനായ കുക്ക് ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ്. 160 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 32 സെഞ്ച്വറികളടക്കം 12,254 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടി താരത്തിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ തവണ നയിച്ച താരമെന്ന റെക്കോഡോടെയാണ് കുക്ക് പടിയിറങ്ങുന്നത്. ടീമിനെ 59 മല്‍സരങ്ങളിലാണ് കുക്ക് നയിച്ചത്. ടെസ്റ്റില്‍ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്തുള്ള കുക്ക് ഓപണര്‍ എന്ന നിലയില്‍ റെക്കോഡോടെയാണ് വിടപറയുന്നത്. ബാറ്റിങില്‍ ടീമിനായി ആദ്യ വിക്കറ്റില്‍ ഇറങ്ങാറുളള കുക്ക് 11,627 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഈ റെക്കോഡുകളൊക്കെ ഉണ്ടായിട്ടും നിലവില്‍ മോശം ഫോമിലാണ് താരം ബാറ്റ് വീശുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും താരത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം കളിച്ച 16 ഇന്നിങ്‌സുകളില്‍ വെറും 18.62 ആണ് താരത്തിന്റ ബാറ്റിങ് ശരാശരി.
Next Story

RELATED STORIES

Share it