|    Aug 18 Sat, 2018 3:47 pm
FLASH NEWS
Home   >  News now   >  

ബാഡ്മിന്റണ്‍ താരം അജയ് ജയറാം ഫൈനലില്‍

Published : 11th August 2018 | Posted By: jaleel mv


ഹാനോയ്: വിയറ്റ്‌നാം ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ ഷട്ട്‌ലര്‍ അജയ് ജയറാം ഫൈനലില്‍. അതേസമയം, മിഥുന്‍ മഞ്ചുനാഥും ഫൈനലിലേക്ക് മുന്നേറി അവസാന മല്‍സരത്തില്‍ ഇന്ത്യന്‍ പോരാട്ടം ആസ്വദിക്കാമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ നല്‍കി മിഥുന്‍ സെമിയില്‍ പോരാട്ടം അവസാനിപ്പിച്ചു. ലോക 49ാം നമ്പര്‍ ജാപ്പനീസ് താരം യു ഇഗാര്‍ഷിയെയാണ് നിലവിലെ 93ാം നമ്പര്‍ താരമായ അജയ് ജയറാം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-14,21-19. മറ്റൊരു സെമിയില്‍ ലോക 79ാം നമ്പര്‍ താരം ഇന്തോനീസ്യയുടെ ഷിസാര്‍ ഹിരന്‍ റുസ്താവിത്തോയോടാണ് 112ാം നമ്പര്‍ താരമായ മിഥുന്‍ പരാജയം നേരിട്ടത്. സ്‌കോര്‍ 17-21,21-19,14-21. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ മിഥുന്‍ രണ്ടാം സെറ്റ് സ്വന്തമാക്കി മല്‍സരത്തിലേക്ക് തിരിച്ചു വന്നു. എന്നാല്‍ നിര്‍ണായകമായ അവസാന സെറ്റില്‍ റാങ്കിങില്‍ മുന്നിലുള്ള താരത്തോട് പിടിച്ചു നില്‍ക്കാന്‍ കഴിയാതിരുന്നതോടെ മിഥുന്‍ മല്‍സരം അടിയറവ് വച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss