|    Dec 14 Fri, 2018 4:19 pm
FLASH NEWS
Home   >  Kerala   >  

എയ്‌റോസ്‌പേസ് രംഗത്തെ സ്റ്റാര്‍ട്ടപ്പ്: ധാരണാപത്രം ഒപ്പുവച്ചു

Published : 18th November 2018 | Posted By: sruthi srt

കോഴിക്കോട്: എയ്‌റോസ്‌പേസ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നതിന് ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇയും എയര്‍ബസ് ഇന്ത്യ ദക്ഷിണേഷ്യ മേധാവിയും ആണ് ധാരണാപത്രം ഒപ്പുവച്ചത്.


എയര്‍ബസിന്റെ ബിസ്‌ലാബ് ആക്‌സിലറേറ്റര്‍ പദ്ധതിയുടെ ഇന്നവേഷന്‍ സെന്ററാണ് തിരുവനന്തപുരത്ത് ആരംഭിക്കുക. എയര്‍ബസിന്റെ ബംഗളൂരു സെന്ററിന് കീഴിലാവും ഇത് പ്രവര്‍ത്തിക്കുക. ലോകത്തിലെ നാലു ബിസ്‌ലാബുകളില്‍ ഒന്നാണ് ബംഗളൂരുവിലേത്. ഫ്രാന്‍സിലെ ടുളൂസ്, സ്‌പെയിനിലെ മാഡ്രിഡ്, ജര്‍മനിയിലെ ഹാംബര്‍ഗ് എന്നിവിടങ്ങളിലാണ് മറ്റു ലാബുകള്‍. തിരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസ്‌ലാബില്‍ ആറു മാസത്തെ പരിശീലനം നല്‍കും. എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലയിലെ വിദഗ്ധരെയുള്‍പ്പെടുത്തി ശില്‍പശാലകളും പരിശീലനങ്ങളും സംഘടിപ്പിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss