|    Dec 10 Mon, 2018 9:58 am
FLASH NEWS
Home   >  Kerala   >  

399 രൂപയ്ക്ക് എയര്‍ഏഷ്യയില്‍ പറക്കാം; നവംബര്‍ 18ന് ബുക്കിങ് ആരംഭിക്കും

Published : 13th November 2018 | Posted By: afsal ph

 


ന്യൂഡല്‍ഹി: വെറും 399 രൂപയ്ക്ക് വിമാനയാത്ര. വിമാന കമ്പനിയായ എയര്‍ ഏഷ്യയാണ് കിടിലന്‍ ഓഫറുമായി എത്തിയിരിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യയുടെ ഓഫര്‍. ഒരു വശത്തേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ 399 രൂപയ്ക്കും രാജ്യാന്തര ടിക്കറ്റുകള്‍ 1,999 രൂപയ്ക്കുമാണ് തുടങ്ങുന്നത്. 2019 മെയ് മുതല്‍ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫറുളളത്.
120 സ്ഥലങ്ങളിലേക്കുളള വണ്‍വേ ടിക്കറ്റിനാണ് ഓഫര്‍ ലഭിക്കുക. 2019 മെയ് 6 മുതല്‍ 2020 ഫെബ്രുവരി 4 വരെയുളള രാജ്യാന്തര ടിക്കറ്റുകള്‍ നവംബര്‍ 18 മുതല്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ ഏഷ്യ പ്രസ്താവനയില്‍ അറിയിച്ചു.

ബെംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, കൊച്ചി, ഗോവ, ജയ്പൂര്‍, പുണെ, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, ബാഗ്‌ദോര, റാഞ്ചി, ഭുവനേശ്വര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ക്കും കോലാലംപൂര്‍, ബാങ്കോങ്, ക്രാബി, സിഡ്‌നി, ഓക്‌ലാന്റ്, മെല്‍ബണ്‍, സിംഗപ്പൂര്‍, ബാലി ഉള്‍പ്പെടെയുളള രാജ്യാന്തര ടിക്കറ്റുകള്‍ക്കുമാണ് ഓഫര്‍.

എയര്‍ ഏഷ്യയുടെ ഗ്രൂപ്പുകളായ എയര്‍ഏഷ്യ ഇന്ത്യ, എയര്‍ഏഷ്യ ബെര്‍ഹാഡ്, തായ് എയര്‍ഏഷ്യ, എയര്‍ഏഷ്യ എക്‌സ് എന്നിവയ്ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. airasia.com എന്ന വെബ്‌സൈറ്റ് വഴിയോ എയര്‍ഏഷ്യയുടെ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss