Agriculture

കണ്ണൂര്‍: രാസവള കീടനാശിനികള്‍ ഉപയോഗിച്ചു മടുത്ത കര്‍ഷകര്‍ ജൈവകൃഷി സമ്പ്രദായത്തിലേക്കു കൂടുതലായി കടന്നുവരവെ സാഹചര്യം മുതലെടുക്കാന്‍ വ്യാജ ജൈവവള വില്‍പന ലോബി രംഗത്ത്. ഇതിന്റെ പശ്ചാത്തലത്തില്‍ കൃഷിവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ലൈസന്‍സുള്ള വില്‍പനശാലകളില്‍നിന്നു മാത്രം വളം വാങ്ങാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ശീതകാല പച്ചക്കറി കൃഷിക്ക് സംസ്ഥാനത്തു പലയിടത്തും നിലമൊരുങ്ങുകയാണ്. എന്നാല്‍, ജൈവവളങ്ങളുടെ വില്‍പനയ്ക്കും വിതരണത്തിനും വ്യക്തമായ മാനദണ്ഡം സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വന്‍തോതില്‍ മായംകലര്‍ന്ന ജൈവവളം കേരളത്തിലേക്ക് ഒഴുകുന്നത്. ഗുണമേന്മയില്‍ മികച്ചതെന്നാണ് അനധികൃത എജന്‍സികളുടെ വാദം. എന്നാല്‍, വളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കാ ന്‍ സംവിധാനമില്ല. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ജൈവവളങ്ങളായ എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ജൈവ കമ്പോസ്റ്റ് തുടങ്ങിയവയുടെ ഗുണനിലവാര പരിശോധനയും നടക്കുന്നില്ല.
ആരോഗ്യത്തിനു ഭീഷണി സൃഷ്ടിക്കുന്ന ഇകോളി ബാക്ടീരിയ കലര്‍ന്ന ജൈവ കമ്പോസ്റ്റുകള്‍ക്കു പുറമെ നിശ്ചിത ശതമാനം വരെ കക്കാപൊടി, മീന്‍പൊടി എന്നിവ ചേര്‍ന്ന വ്യാജ എല്ലുപൊടിയും എത്തുന്നുണ്ട്. വേപ്പിന്‍ കുരുവെന്ന വ്യാജേന പുളിങ്കുരു ചേര്‍ത്താണ് വേപ്പിന്‍പിണ്ണാക്ക് നിര്‍മാണം. ജൈവവളത്തിലും കീടനാശിനികളിലും മായം കലര്‍ത്തിയും തട്ടിപ്പ് നടക്കുന്നുണ്ട്. ഇത്തരം പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശവുമായി കൃഷിവകുപ്പ് രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it