|    Dec 12 Wed, 2018 8:13 am
FLASH NEWS
Home   >  Kerala   >  

കാര്‍ഷിക യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിന് എന്‍ട്രി ക്ഷണിച്ചു

Published : 5th December 2018 | Posted By: G.A.G

കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഈ മാസം 27 മുതല്‍ 30 വരെ നടത്തുന്ന വൈഗ 2018ല്‍ കര്‍ഷകര്‍, വ്യക്തികള്‍, എന്‍.ജി.ഒ, വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ എന്നിവരില്‍ നിന്നും നൂതന ആശയങ്ങളും കാര്‍ഷിക യന്ത്രങ്ങളും വികസിപ്പിച്ചെടുക്കുന്നതിനായി എന്‍ട്രികള്‍ ക്ഷണിച്ചു. കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യത്തിനു ചേര്‍ന്ന കാര്‍ഷിക യന്ത്രങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. നിലവിലെ കൃഷി രീതികള്‍ ഉപയോഗിച്ച് നൂതന സാങ്കേതിക ജ്ഞാനം ഉപയോഗപ്പെടുത്തി സ്വന്തം നിലയില്‍ രൂപപ്പെടുത്തിയ പദ്ധതികള്‍/ യന്ത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനത്തിനും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സാമ്പത്തികവും സാങ്കേതിക സഹായവും ലഭിക്കുന്നതിനും യന്ത്രങ്ങളുടെ വിപണനത്തിനും അവസരം ലഭിക്കും. പ്രവര്‍ത്തനരീതികളും ഗുണമേന്മയും പൊതുജനങ്ങള്‍, കര്‍ഷകര്‍, കാര്‍ഷികവിദഗ്ദ്ധര്‍ തൂടങ്ങിയവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വൈഗ 2018 ല്‍ വെള്ളായണി ആര്‍.ടി.ടി സെന്റര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മികച്ച കണ്ടുപിടുത്തങ്ങള്‍ക്ക് അംഗീകാരവും പ്രശംസാപത്രവും നല്‍കും. ഫോണ്‍: 04712481763, 8547858536.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss