|    Sep 20 Thu, 2018 12:46 am
FLASH NEWS
Home   >  Kerala   >  

കൊല്ലം ജില്ലയില്‍ മാത്രം 5.84 കോടി രൂപയുടെ കൃഷിനാശം

Published : 20th August 2018 | Posted By: G.A.G

കൊല്ലം : കഴിഞ്ഞ ദിവസങ്ങളിലെ പ്രകൃതി ക്ഷോഭം കൊല്ലം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 5.84 കോടി രൂപയുടെ നാശനഷ്ടം വരുത്തിയതായി പ്രാഥമിക വിലയിരുത്തല്‍. ജില്ലയുടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതിനാല്‍ അന്തിമ കണക്കെടുപ്പില്‍ നഷ്ടത്തിന്റെ തോത് ഗണ്യമായി ഉയര്‍ന്നേക്കും. 395.852 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. 4182 കര്‍ഷകരെ ഇത് ബാധിച്ചു.
വാഴ, റബര്‍, കുരുമുളക്, തെങ്ങ് എന്നിവയാണ് പ്രധാനമായും നശിച്ചത്. പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഇഞ്ചി എന്നിവയും പ്രളയത്തില്‍ മുങ്ങി. ഒന്നാം വിള നെല്‍കൃഷി ആരംഭിച്ച സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുയാണ്.
കഴിഞ്ഞ മാസങ്ങളിലെ മഴക്കെടുതിയിയിലുണ്ടായ കൃഷിനാശം കൂടി കണക്കിലെടുക്കുമ്പോള്‍ ഇതുവരെയുള്ള നഷ്ടത്തിന്റെ കണക്ക് 11.08 കോടി രൂപയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss