|    Sep 26 Wed, 2018 8:56 pm
FLASH NEWS
Home   >  Kerala   >  

വെളളപ്പൊക്കംമൂലം കൃഷിനാശമുണ്ടായ ജില്ലകളിലെ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം: മന്ത്രി

Published : 14th August 2018 | Posted By: G.A.G

തിരുവനന്തപുരം : വെളളപ്പൊക്കംമൂലം കൃഷിനാശമുണ്ടായ ജില്ലകളിലെ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തുമെന്നു കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. കനത്ത മഴയുടെ ഫലമായി സംസ്ഥാനത്ത്1,70,567 കര്‍ഷകര്‍ക്ക് കൃഷിനാശമുണ്ടായിട്ടുണ്ടെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. 68.1 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാരംഭ നിഗമനം. ഏറ്റവുമേറെ നഷ്ടമുണ്ടായതു വാഴയ്ക്കാണ്.
ബാങ്കുകള്‍ ഈ അത്യാഹിതത്തിന്റെ രൂക്ഷത കണക്കിലെടുത്തു ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണം. പഞ്ചായത്തുതല അദാലത്തുകള്‍ നടത്തി കൃഷിനഷ്ടം തിട്ടപ്പെടുത്തി താമസം കൂടാതെ ധനസഹായം നല്‍കും. സൗജന്യമായി വിത്തു ലഭ്യമാകും. ഇന്‍ഷ്വറന്‍സ് ക്ലയിം ഉളളവരുടെ നഷ്ടം തിട്ടപ്പെടുത്തി സര്‍വ്വീസ് ചാര്‍ജ് ഈടാക്കാതെ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss