|    Nov 15 Thu, 2018 6:26 pm
FLASH NEWS
Home   >  National   >  

ആഗ്ര-അഗ്രാവാള്‍, മുസാഫര്‍നഗര്‍-ലക്ഷ്മി നഗര്‍; പേര്മാറ്റ രാഷ്ട്രീയവുമായി യോഗി സര്‍ക്കാര്‍

Published : 9th November 2018 | Posted By: afsal ph

ലക്‌നൗ: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ ദ്രുവീകരണ ശ്രമങ്ങള്‍ സജീവമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര നിര്‍മാണവും ചരിത്ര പ്രസിദ്ധമായ നഗരങ്ങളുടെ പേര്മാറ്റവുമെല്ലാമാണ് യോഗി സര്‍ക്കാറിന്റെ പ്രധാന അജണ്ടകള്‍. അലഹബാദിനും ഫൈസാബാദിനും പിന്നാലെ യുപിയിലെ കൂടുതല്‍ സ്ഥലങ്ങളുടെ പേര് മാറ്റാനൊരുങ്ങുകയാണ് യോഗിയും കൂട്ടരും. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നും ഫൈസാബാദിന്റെ പേര് അയോധ്യയെന്നും നേരത്തെ പുനര്‍ നാമകരണം ചെയ്തതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.
കൂടുതല്‍ നഗരങ്ങളുടെ പേര് മാറ്റം ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് ഗാര്‍ഗ് ആണ് രംഗത്തെത്തിയിരിക്കുന്നത്. യുപിയില്‍ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് അഗ്രാവന്‍ എന്നോ അഗ്രവാള്‍ എന്നോ മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ആഗ്രയക്ക് പ്രത്യേക അര്‍ഥങ്ങളൊന്നുമില്ല, അര്‍ഥമില്ലാത്ത പേരിന് എന്ത് അടിസ്ഥാനമാണുള്ളത്. നേരത്തെ വനമേഖലയായിരുന്നു ഇത്. അഗര്‍വാള്‍ സമുദായത്തിലെ നിരവധി ആളുകള്‍ ഇവിടെ ജീവിച്ചിരുന്നു. അതുകൊണ്ട് ആഗ്രയുടെ പേര് അഗ്രാവന്‍ അല്ലെങ്കില്‍ അഗ്രാവാള്‍ എന്ന് മാറ്റുന്നതാണ് ഉചിതമെന്നും ജഗന്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗ്ര നോര്‍ത്ത് എംഎല്‍എയാണ് ജഗന്‍ പ്രസാദ്.
അതേസമയം, മുസാഫര്‍നഗറിന്റെ പേര് ലക്ഷ്മി നഗര്‍ എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി മറ്റൊരു എംഎല്‍എയും രംഗത്തെത്തി. സര്‍ധാനയില്‍ നിന്നുള്ള ബിജെപിയുടെ എംഎല്‍എ സംഗീത് സോമാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.
പേരുമാറ്റത്തിനെതിരെ ഇന്ത്യയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും വര്‍ഗീയ ഭിന്നതകളുണ്ടാക്കുന്നതാണ് സര്‍ക്കാറിന്റെ ഇത്തരം ഏകപക്ഷീയ നടപടികളെന്നും സാമൂഹ്യ സാസ്‌കാരിക പ്രവര്‍ത്തകരടക്കമുള്ളവര്‍ വിമര്‍ശനമുന്നയിക്കുന്നു.
എന്നാല്‍ കൂടുതല്‍ സ്ഥലങ്ങളുടെ പേരുകളില്‍ മാറ്റം വരുത്താനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് യോഗി ആദിഥ്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആഗ്ര, ബാരല്ലി, കാണ്‍പൂര്‍, എന്നീ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. ആഗ്ര എയര്‍പ്പോര്‍ട്ടിന്റെ പേര് ജനസംഘം സ്ഥാപകനായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരിലേക്ക് മാറ്റണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss