Blogs

അഗസ്ത്യകൂടത്തിലെ ട്രക്കിങ് ഇനി വനിതകള്‍ക്കും ആസ്വദിക്കാം; നിരോധനം പിന്‍വലിച്ചു

അഗസ്ത്യകൂടത്തിലെ ട്രക്കിങ് ഇനി വനിതകള്‍ക്കും ആസ്വദിക്കാം; നിരോധനം പിന്‍വലിച്ചു
X






agastyakoodam



ഗസ്ത്യാര്‍കുടത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന ഉത്തരവ് വനംവകുപ്പ് പിന്‍വലിച്ചു. ട്രക്കിങിന് പോകാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് ഇനി അപേക്ഷ നല്‍കാമെന്ന് വനംവകുപ്പ് മന്ത്രി അറിയിച്ചതായാണ് വിവരം. അഗസ്ത്യാര്‍കൂടത്തിലേക്ക് പതിനാലു വയസ്സില്‍ താഴെയുള്ള കുട്ടികളെ കൂടാതെ സ്ത്രീകള്‍ക്കും വനംവകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ട്രക്കിങ് കഠിനമാണെന്നാണ് ഇതിന് വനംവകുപ്പ് പറഞ്ഞ ന്യായം.

forest-circularഎന്നാല്‍ എവറസ്റ്റ് കൊടുമുടിയില്‍ വരെ ട്രക്കിങിന് വനിതകള്‍ പോകുന്ന കാലത്താണ് അഗസ്ത്യാര്‍കൂടത്തിലേക്കുള്ള മലകയറ്റത്തിന് വിലക്കേര്‍പ്പെടുത്തിയത്. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിരോധനം സംബന്ധിച്ച് സുപ്രിംകോടതിയുടെ പ്രസ്താവന വന്ന സാഹചര്യത്തില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയായിരുന്നു. സോഷ്യല്‍മീഡിയ കൂടി ഈ വിഷയത്തില്‍ ഇടപ്പെട്ടതോടെ വനംവകുപ്പ് മന്ത്രി തന്നെ നിരോധനം വാക്കാല്‍ പിന്‍വലിച്ചിരിക്കുകയാണ്.




അഗസ്ത്യാര്‍കൂടത്തിലേക്കുളള ട്രക്കിംഗ് ഈ മാസം ആരംഭിക്കുകയാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയില്ല എന്നാണ്...

Posted by Divya Divakaran on Monday, January 11, 2016






അഗസ്ത്യകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന വനം വകുപ്പിന്റെ ഉത്തരവ് പിൻവലിച്ചു . മന്ത്രി തിരുവഞ്ചൂർ ഇപ്പോൾ ഫോണിൽ പറഞ്...

Posted by Shahina Nafeesa on Tuesday, January 12, 2016


Next Story

RELATED STORIES

Share it