|    Nov 17 Sat, 2018 2:52 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: സ്ത്രീ പ്രവേശനം തടഞ്ഞവര്‍ക്കെതിരായ കോടതിയലക്ഷ്യ കേസ്: അറ്റോര്‍ണി ജനറല്‍ പിന്മാറി

Published : 3rd November 2018 | Posted By: afsal ph


ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഉള്‍പ്പടേയുള്ളവര്‍ക്കെതിരായ കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പിന്മാറി. കോടതി അലക്ഷ്യ കേസുകളില്‍ തീരുമാനം എടുക്കാന്‍ അഡീ.സോളിസിറ്റര്‍ ജനറലിനെ ചുമതലപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജ കുടുംബത്തിലെ രാമ രാജവര്‍മ, പത്തനംതിട്ടയിലെ ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, ചലച്ചിത്ര താരം കൊല്ലം തുളസി എന്നിവര്‍ക്കെതിരെയാണ് കോടതി അലക്ഷ്യ നടപടിക്കുള്ള അപേക്ഷ.
ദേവസ്വം ബോര്‍ഡിന് വേണ്ടി മുമ്പ് എജി കെ.കെ.വേണുഗോപാല്‍ ഹാജരായിരുന്നു. ഈ സാഹചര്യത്തിലാണ് പിന്മാറ്റം എന്നാണ് സൂചന.
കോടതി അലക്ഷ്യ നടപടിക്ക് ഉള്ള അനുമതി തേടി ഗീന കുമാരി, എ.വി വര്‍ഷ എന്നിവര്‍ നല്‍കിയ അപേക്ഷ കെ.കെ വേണുഗോപാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറി. അടുത്ത ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ഉള്ളില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുമെന്ന് തുഷാര്‍ മേത്ത അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശനവിധിയ്‌ക്കെതിരെ എതിര്‍പ്പുമായി നേരത്തേ എജി കെ.കെ.വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. ശബരിമല സ്ത്രീ പ്രവേശനക്കേസില്‍ ഭരണഘടനാ ബെഞ്ച് അംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷവിധിയാണ് സ്വീകാര്യമെന്ന് അ്ദദേഹം പറഞ്ഞിരുന്നു. ജനവികാരം മാനിയ്ക്കണമെന്നായിരുന്നു ഒരു സ്വകാര്യപരിപാടിയില്‍ എ ജി വ്യക്തമാക്കിയത്. വിഷയത്തില്‍ കേന്ദ്രനിലപാട് സുപ്രീംകോടതിയില്‍ വ്യക്തമാക്കേണ്ടിവന്നാല്‍ എജിയാകും ഹാജരാകുക. ഇതും പിന്‍മാറ്റത്തിന് കാരണമാകാമെന്നാണ് സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss