|    Nov 19 Mon, 2018 12:14 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഐറിഷ് പടയെ വീഴ്ത്തി അഫ്ഗാനിസ്താന് പരമ്പര

Published : 23rd August 2018 | Posted By: jaleel mv


ബ്രീഡ: അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പര അഫ്ഗാനിസ്താന്‍ സ്വന്തമാക്കി. മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ 81 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെയാണ് അഫ്ഗാന്‍ പട ഐറിഷ് ടീമിനെ വരിഞ്ഞു മുറുക്കിയത്. തിങ്കളാഴ്ച നടന്ന ആദ്യ മല്‍സരത്തിലും അഫ്ഗാന്‍ ജയിച്ചിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ 161 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ അയര്‍ലന്‍ഡ് 79 റണ്‍സെടുത്ത് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹസ്രത് സസായിയും നായകന്‍ അഷ്ഗര്‍ അഫ്ഗാനും ചേര്‍ന്നു പടുത്തുയര്‍ത്തിയ 116 റണ്‍സ് കൂട്ടുകെട്ടാണ് അഫ്ഗാന് അടിത്തറ പാകിയത്. 54 പന്തുകളില്‍ നിന്ന് ഏഴ് സിക്‌സുകളുടെ അകമ്പടിയോടെ ഹസ്രത് 82 റണ്‍സും നായകന്‍ അഷ്ഗര്‍ 37 റണ്‍സും നേടി. അയര്‍ലന്‍ഡിനായി പീറ്റര്‍ ചേസ് മൂന്ന് വിക്കറ്റുകള്‍ നേടി. 17 റണ്‍സ് വിട്ടുകൊടുത്ത് നാല് ഐറിഷ് വിക്കറ്റുകള്‍ പിഴുത റാഷിദ് ഖാനാണ് അഫ്ഗാന്‍ വിജയം എളുപ്പമാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss