|    Dec 14 Fri, 2018 10:37 am
FLASH NEWS
Home   >  National   >  

3.4 കോടിയുടെ വിദേശ കറന്‍സിയുമായി അഫ്ഗാന്‍ പൗരന്‍ പിടിയില്‍

Published : 12th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: 3.4 കോടി ഇന്ത്യന്‍ രൂപ വിലമതിക്കുന്ന യുഎസ് ഡോളറുമായി അഫ്ഗാന്‍ പൗരന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായതായി റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു.

ദുബൈയില്‍ നിന്നെത്തിയ ഉത്തര കാബൂളിലെ പര്‍വാന്‍ സ്വദേശിയാണ് പിടിയിലായതെന്നും അധികൃതര്‍ അറിയിച്ചു. ഹാര്‍മോണിയത്തിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച യുഎസ് ഡോളറാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒന്നാം തിയ്യതി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും രണ്ട് കോടി രൂപ വിലമതിക്കുന്ന വിദേശ കറന്‍സി പിടികൂടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss