|    Dec 12 Wed, 2018 7:28 pm
FLASH NEWS
Home   >  National   >  

ടെലിവിഷന്‍ പരസ്യം; സന്തൂര്‍ സോപ്പിനെ പിന്തള്ളി ബി.ജെ.പി

Published : 23rd November 2018 | Posted By: afsal ph

മുംബൈ: ടെലിവിഷന്‍ പരസ്യം നല്‍കിയതില്‍ സന്തൂര്‍ സോപ്പ് ഉള്‍പ്പടെ വന്‍കിട കമ്പനികളെ പിന്തള്ളി ബിജെപി മുന്നില്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യം നല്‍കിയത് ബിജെപിയാണെന്നാണ് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ(ബാര്‍ക്) റിപ്പോര്‍ട്ടില്‍ പറയുന്നത്. വന്‍കിട കമ്പിനികളെ മറികടന്നാണ് പരസ്യം നല്‍കിയതില്‍ ദേശീയ പാര്‍ട്ടിയായ ബിജെപി ഒന്നാമതെത്തിയതെന്ന് ബാര്‍ക്കിന്റെ ഏറ്റവു പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം.
ട്രിവാഗോ, നെറ്റ്ഫ്‌ലിക്‌സ്, സന്തൂര്‍ സാന്‍ഡല്‍ തുടങ്ങിയ വന്‍കിട കമ്പിനികളെ തള്ളിയാണ് ബിജെപി ഒന്നാമതെത്തിയിരിക്കുന്നത്. ബാര്‍ക്ക് പറത്തുവിട്ട പട്ടികയില്‍ ആദ്യത്തെ 10 പേരിലും കോണ്‍ഗ്രസ് ഇല്ല.
നെറ്റ്ഫ്‌ലിക്‌സ്, ട്രിവാഗോ, സന്തൂര്‍ സാന്‍ഡല്‍, ഡെറ്റോള്‍ ലിക്വിഡ് സോപ്പ്, വൈപ്പ്, കോള്‍ഗേറ്റ് ഡെന്റല്‍ ക്രീം, ഡെറ്റോള്‍ ടോയ്!ലറ്റ് സോപ്പ്, ആമസോണ്‍ െ്രെപം വീഡിയോ, റൂപ് മന്ദ്ര ആയുര്‍ ഫേസ്‌ക്രീം എന്നീ കമ്പിനികളാണ് ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയ മറ്റ് കമ്പിനികള്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കുകളെയും വിവരങ്ങളെയും കുറിച്ച് പരിശോധന നടത്തുന്ന ഏജന്‍സിയാണ് ബാര്‍ക്ക് എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss