|    Dec 11 Tue, 2018 7:45 pm
FLASH NEWS
Home   >  Kerala   >  

സ്ത്രീ പീഡനത്തിന്റെ മൂല കാരണം മനുഷ്യന്റെ പുരുഷാധിപത്യ മനോഭാവമെന്ന് എ.ഡി. ജി. പി. സന്ധ്യ

Published : 26th November 2018 | Posted By: G.A.G

സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന പീഡനങ്ങള്‍ മനുഷ്യന്റെ പുരുഷാധിപത്യ മനോഭാവത്തില്‍ നിന്നും ഉണ്ടാകുന്നതാണെന്ന് ഡോ. ബി. സന്ധ്യ ഐ പി എസ് അഭിപ്രായപ്പെട്ടു. ‘തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം എങ്ങനെ പ്രതിരോധിക്കാം’ എന്ന വിഷയത്തില്‍ സായി എല്‍ എന്‍ സി പി ഇ സംഘടിപ്പിച്ച ശില്‍പശാലയുടെ ഉത്ഘാടന വേളയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു എ ഡി ജിപി.

എല്‍ എന്‍ സി പി യിലെ അധ്യാപകര്‍, പരിശീലകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് വേണ്ടിയാണു ഭരണഘടനാദിനത്തോട് അനുബന്ധിച്ചു ശില്പശാല ഒരുക്കിയത്. വൈശാഖ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ 2013 ലെ ചരിത്രവിധി പരാമരര്‍ശിച്ചുകൊണ്ടാണ് എ ഡി ജി പി സംസാരിച്ചത്. ഏതു മേഖലയിലും ഏതു തരത്തിലുള്ള ലൈംഗിക പീഡനമുണ്ടായാലും കര്‍ശന നിയമ നടപടി കൈക്കൊള്ളുന്നതിനു ഈ വിധി കാരണമായി .സ്ത്രീ മുഖ്യധാരയിലേക്ക് വരുമ്പോള്‍ തങ്ങളുടെ പ്രാമുഖ്യം നഷ്ടപ്പെടുമെന്ന ഭയമാണ് സ്ത്രീശാക്തീകരണത്തെ എതിര്‍ക്കുന്നവര്‍ക്കുള്ളത് . ഇതൊരുതരം അസൂയയില്‍ നിന്നുണ്ടാകുന്നതാണ്. നമ്മുടെ എല്ലാ സ്ഥാപനങ്ങളും, സംഘടനകളും ലൈംഗിക പീഡന രഹിത തൊഴിലിടങ്ങളായി മാറണമെന്നും ഡോ സന്ധ്യ പറഞ്ഞു.

എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പാള്‍ ഡോ. ജി. കിഷോര്‍ അധ്യക്ഷനായ ചടങ്ങില്‍ ആസൂത്രണ കമ്മീഷന്‍ മുന്‍ ഡയറക്ടര്‍ ടി.എസ്. കൃഷ്ണന്‍ സംസാരിച്ചു. ചെമ്പഴന്തി എസ് എന്‍ കോളേജ് അദ്ധ്യാപിക ഡോ. ജയശ്രീ, ഗവ: ലോ കോളേജ് അദ്ധ്യാപിക ഡോ. താജ്മ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss