|    Dec 11 Tue, 2018 12:41 pm
FLASH NEWS
Home   >  National   >  

മോദിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തി, മാവോവാദികളും കശ്മീരിലെ സായുധ സംഘടനകളുമായും ബന്ധം: ഭീമാ കൊറേഗാവ് കലാപത്തില്‍ അറസ്റ്റിലായവര്‍ക്കെതിരേ പോലിസിന്റെ ആദ്യ കുറ്റപത്രം

Published : 16th November 2018 | Posted By: sruthi srt

പുനെ: ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 10 പേര്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവരാണെന്ന കുറ്റംചുമത്തി പുനെ പോലിസിന്റെ ആദ്യ കുറ്റപത്രം. ഇതുവഴി ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഇല്ലാതാക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.സാമുഹിക പ്രവര്‍ത്തകരായ റോണാ വില്‍സണ്‍, സുധീര്‍ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമാ സെന്‍, മഹേഷ് റൗട്ട് എന്നിവരാണ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍. ഇവര്‍ക്ക് രാജ്യത്തെ മാവോവാദികളും കശ്മീരിലെ സായുധ സംഘടനകളുമായും ബന്ധമുണ്ട്. ഇവര്‍ വഴി ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തി.ജനങ്ങള്‍ക്കിടയില്‍ അക്രമവും സംഘര്‍ഷവും അഴിച്ചുവിടാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.


20 പേജ് വരുന്ന കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിയമ വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം പുനെ സ്‌പെഷ്യല്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.1818ല്‍ ഉന്നത ജാതരായ പെഷ്വാ സൈന്യത്തിന് എതിരെ ദലിത് വിഭാഗത്തിലെ മെഹറുകള്‍ നേടിയ ഭിമകൊറെഗാവ് യുദ്ധ വിജയത്തിന്റെ 200ാം ആഘോഷ ദിനത്തിലാണ് ജനുവരി ഒന്നിന് പൂെനയില്‍ ദലിത് -സവര്‍ണ്ണ സംഘര്‍ഷമുണ്ടായത്. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് ദലിതുകളും സാമൂഹിക പ്രവര്‍ത്തകരും ആഘോഷത്തിന് ഒത്തുകൂടിയതായിരുന്നു. ദലിതുകള്‍ക്ക് പിന്തുണ നല്‍കിയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് എതിരെ ചോദ്യങ്ങളുയര്‍ത്തിയും വിവിധ ഇടത്, ദലിത്, മറാത്ത സംഘടനകള്‍ ഒന്നിച്ചിരുന്നു.
ഇവര്‍ 2017 ഡിസംബര്‍ 31ന് നടത്തിയ എല്‍ഗാര്‍ പരിഷത്ത് വന്‍ വിജയവുമായിരുന്നു. എല്‍ഗാര്‍ പരിഷത്തിലെ പ്രഭാഷണങ്ങളാണ് കലാപത്തില്‍ കലാശിച്ചതെന്ന് ആരോപിച്ച് തുഷാര്‍ ദംഗുഡെ നല്‍കിയ പരാതിയിലാണ് മാവോവാദി ബന്ധം ആരോപിച്ച് എഴുത്തുകാര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പൂനെ പൊലിസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹി ജെഎന്‍യുവില്‍ ഗവേഷകനായിരുന്ന റോണാ വില്‍സണ്‍ മലയാളിയാണ്. കൊല്ലം സ്വദേശിയായ റോണ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് (സിആര്‍പിപി)യുടെ പബ്ലിക്ക് റിലേഷന്‍സ് സെക്രട്ടറിയാണ് . യുഎപിഎ, അഫ്‌സ്പാ തുടങ്ങിയ നിയമങ്ങളുടെ ഭീകരത ഉയര്‍ത്തിക്കാട്ടി അതിനെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.മറാത്തി മാസികയായ വിരോധിയുടെ എഡിറ്ററും ദലിത് ആക്ടിവിസ്റ്റുമാണ് സുധീര്‍ ധാവ്‌ലെ. ദലിതര്‍ക്കായി പൊതു രാഷ്ട്രീയ പ്ലാറ്റ്‌ഫോം രൂപീകരിച്ച വ്യക്തിയാണ്. നാഗ്പൂര്‍ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലായേഴ്‌സ് ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്ര ഗാഡ്‌ലിങ് ദലിത്, ആദിവാസി ആക്ടിവിസ്റ്റാണ്. സായിബാബ, ധാവ്‌ലെ തുടങ്ങിയവരുടെ കേസില്‍ ്‌നിയമസഹായം നല്‍കിയതും സുരേന്ദ്ര ഗാഡ്‌ലിങ്ങ് ആയിരുന്നു.ഷോമാ സെന്‍ ,നാഗ്പൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറാണ്. ഷോമയുടെ ഭര്‍ത്താവ് തുഷാര്‍കാന്തി ഭട്ടാചാര്യയെ 2010ല്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.പ്രധാനമന്ത്രിയുടെ റൂറല്‍ ഡെവലപ്‌മെന്റ് ഫെല്ലോയായിരുന്നു. വനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളും അവരുടെ നഗരത്തിലെ ഗ്രൂപ്പുകളുമായി ബന്ധമുളളയാളാണെന്നാണ് പോലിസിന്റെ ആരോപണം. 2014 ഏപ്രിലില്‍ പിഎംആര്‍ഡി ഫെല്ലോ ആയിരിക്കെ ഗഡ്ചിറോളി പോലിസ് ഇദ്ദേഹത്തെും സഹായിയായ ഹര്‍ഷാലി പോട്ടദാര്‍ എന്നിവരെ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്തശേഷം പിന്നീട് ഇരുവരെയും വിട്ടയക്കുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss