|    Dec 18 Tue, 2018 11:23 pm
FLASH NEWS
Home   >  National   >  

സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റ്: നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Published : 29th August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തില്‍ എന്‍എച്ച്ആര്‍സി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടി.

നാലാഴ്ച്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ മഹാരാഷ്ട ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് നോട്ടീസയച്ചു. അതേ സമയം, അറസ്റ്റ് രാഷ്ട്രീയപ്രേരിതമല്ലെന്ന് ഇതിനോട് പ്രതികരിച്ച് കൊണ്ട് മഹാരാഷ്ട്ര മന്ത്രി ദീപക് വസന്ത് കെസാര്‍ക്കര്‍ പറഞ്ഞു. മാവോവാദം രാജ്യത്തിന് പ്രധാന ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇന്റര്‍നഷനലും ഓക്‌സ്ഫാം ഇന്ത്യയും സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു. ദേശവ്യാപകമായ റെയ്ഡും അറസ്റ്റും മനുഷ്യാവകാശ മൂല്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss