|    Nov 19 Mon, 2018 2:48 am
FLASH NEWS
Home   >  National   >  

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉമാഭാരതി

Published : 4th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും അതിന് താന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും രാമക്ഷേത്ര നിര്‍മാണം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രി ഉമാഭാരതി. അയോധ്യ കേസില്‍ സുപ്രിംകോടതി വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര നിയമ സഹമന്ത്രി പിപി ചൗധരിയും വ്യക്തമാക്കി.

രാമക്ഷേത്രം തന്റെ സ്വപ്‌നമാണെന്നും രാംജന്മഭൂമി ആന്ദോളന്‍ പ്രതിഷേധത്തില്‍ സജീവപങ്കാളിയായ ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.അയോധ്യ രാമക്ഷേത്രനിര്‍മാണത്തിനായി ഇനി കാത്തിരിക്കാനാകില്ലെന്നും ആവശ്യമെങ്കില്‍ 1992 മോഡല്‍ പ്രക്ഷോഭം ആവര്‍ത്തിക്കുമെന്നും ആര്‍എസ്എസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss