|    Nov 20 Tue, 2018 8:57 pm
FLASH NEWS

സേലത്തിനടുത്ത് വഹനാപകടം; കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു

Published : 7th November 2018 | Posted By: basheer pamburuthi

കണ്ണൂര്‍: തമിഴ്‌നാട് സേലത്തിനടുത്ത് വാഹനാപകടത്തില്‍ കണ്ണൂര്‍ ജില്ലക്കാരായ രണ്ടുയുവാക്കള്‍ മരിച്ചു. ധര്‍മപുരിയിലുണ്ടായ ബൈക്കപകടത്തില്‍ കാഞ്ഞിരോട്, കുടുക്കിമെട്ട സ്വദേശികളായ സഹല്‍, റസനീഫ് എന്നിവരാണ് മരണപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബെംഗളൂരുവില്‍ പുതുതായി ആരംഭിച്ച കടയില്‍ നിന്നു ഇന്റര്‍വ്യൂ ആവശ്യത്തിനായി സേലത്തേക്ക് ബൈക്കില്‍ പോവുന്നതിനിടെയാണ്
അപകടം. ഇരുവരും തല്‍ക്ഷണം മരണപ്പെട്ടതായാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയതായും ആക്ഷേപമുണ്ട്. മൃതദേഹം സേലം ധര്‍മപുരം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ നാട്ടിലെത്തിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss