|    Dec 11 Tue, 2018 9:02 pm
FLASH NEWS
Home   >  Kerala   >  

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ അധ്യാപകന്‍ മുങ്ങിമരിച്ചു

Published : 18th November 2018 | Posted By: sruthi srt

പൊന്നാനി: തൃത്താല വെള്ളിയാംകല്ല് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരില്‍ ഒരാള്‍ മുങ്ങിമരിച്ചു.ചങ്ങരംകുളം ഇസ്ലാഹിയ സ്‌കൂളിലെ അധ്യാപകനും, അസ്സബാഹ് കുഞുമുഹമ്മദ് എന്നവരുടെ മകനുമായ ഉമൈര്‍ ആണ് മരണപ്പെട്ടത്.

ട്രോമാകെയറും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഉമൈറിനെ രക്ഷിക്കാനായില്ല.ഉമൈറിന്റെ കൂടെ പുഴയില്‍ കുളിക്കാനിറങ്ങിയ മറ്റു രണ്ടുപേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി.പട്ടാമ്പി ഗവണ്‍മെന്റ് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഉമൈറിന്റെ മൃദശരീരം പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss