|    Dec 14 Fri, 2018 7:55 pm
FLASH NEWS
Home   >  National   >  

ആക്‌സസ് ഇന്ത്യ തമിഴ്‌നാട് ആസ്ഥാനം തുറന്നു

Published : 12th November 2018 | Posted By: G.A.G

ത്രിച്ചി: കരിയര്‍ ഗൈഡന്‍സ്, സാമൂഹിക സേവന സംരംഭമായ ആക്‌സസ് ഇന്ത്യയുടെ തമിഴ്‌നാട് ആസ്ഥാനം ഉ്ദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ ഓഫിസ് ത്രിച്ചി പാലക്കരയിലെ ജിഎംഎസ് കോംപ്ലക്‌സില്‍ ആക്‌സസ് ഇന്ത്യ നാഷനല്‍ കോഓഡിനേറ്റര്‍ സി കെ റാഷിദ് ഉദ്ഘാടനം ചെയ്തു. നാലുവര്‍ഷമായി ആക്‌സസ് തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തമിഴ്‌നാട് ചാപ്റ്റര്‍ പ്രസിഡന്റ് എ മുഹമ്മദ് ഫയാസ്, സംസ്ഥാന കോഓഡിനേറ്റര്‍ എന്‍ കെ എം ഖാദിര്‍ അലി, മുതിര്‍ന്ന വിദ്യാഭ്യാസ മനശ്ശാസ്ത്ര വിദഗ്ധന്‍ ഡോ. അര്‍പുതനേശന്‍, ടിഐഎസ്ഡബ്ല്യൂഎ എക്‌സിക്യുട്ടീവ് അംഗവും അര്‍റഹ്മാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ കറസ്‌പോണ്ടന്റുമായ സദക്കത്തുല്ല, ആക്‌സസ് ഇന്ത്യ ട്രെയ്‌നര്‍മാര്‍ സംബന്ധിച്ചു.
തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ ആക്‌സസ് ഇന്ത്യയുടെ സേവനം എത്തിക്കുന്നതിന് വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തുടര്‍ന്ന്, വിവിധ വിഷയങ്ങളില്‍ ഡോ. എസ് അര്‍പുതനേശന്‍, എം സദക്കത്തുല്ല, സി കെ റാഷിദ്, എ മുഹമ്മദ് ഫയാസ്, പി മുഹമ്മദ് ജുനൈദ്, എസ് റിയാസ്, എന്‍ കെ എം ഖാദിര്‍ അലി ക്ലാസെടുത്തു. 30ഓളം ട്രെയ്‌നര്‍മാര്‍ പരിശീലന പരിപാടിയില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss