|    Sep 23 Sun, 2018 6:15 am
FLASH NEWS
Home   >  National   >  

നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയെ കാത്തിരിക്കുന്നത് കനത്ത് പരാജയമെന്ന് ചാനല്‍ സര്‍വേ

Published : 14th August 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ബിജെപി പരാജയം ഏറ്റുവാങ്ങുമെന്ന് സര്‍വേ റിപോര്‍ട്ട്. എബിവി ന്യൂസും സീ-വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലമാണ് പുറത്തുവന്നത്. അടുത്തവര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില വ്യക്തമാക്കുന്ന അളവുകോലായാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നീരിക്ഷകര്‍ വിലയിരുത്തുന്നത്. മൂന്നു സംസ്ഥാനങ്ങളിലും ബിജെപി കോണ്‍ഗ്രസ്സിനോട് പരാജയപ്പെടും. എന്നാല്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി മാറണമെന്ന് ജനം കരുതുന്നില്ല. മധ്യപ്രദേശില്‍ ഭഗേല്‍ഖണ്ഡ്, ചമ്പല്‍, മഹാകൗശല്‍ മേഖലകളിലാണ് ബിജെപിക്ക് തിരിച്ചടി നേരിടേണ്ടിവരുക.

നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത് ഭോപ്പാല്‍, മാല്‍,നിമാര്‍ മേഖലയാണ്. എന്നാല്‍ ഇവിടെ നിന്ന് മറ്റ് പ്രദേശത്ത് നിന്ന് വരുന്ന നഷ്ടം നികത്താന്‍ ആവശ്യമായ സീറ്റ് ബിജെപിക്ക് കിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ചമ്പലില്‍ 31 സീറ്റ് കോണ്‍ഗ്രസ് നേടും. ചമ്പലും ഭഗേല്‍ഖണ്ഡും ചേര്‍ന്ന് കോണ്‍ഗ്രസ്സിന് 71 സീറ്റ് നല്‍കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 59 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് സംസ്ഥാനത്ത് മൊത്തത്തില്‍ 117 എന്ന സീറ്റ് നിലയിലേക്ക് എത്താനാവും.രാജസ്ഥാനില്‍ വസുന്ധരരാജയ്ക്കും ബിജെപിയെ രക്ഷിക്കാനാവില്ല. കഴിഞ്ഞ തവണ ആകെ 200 സീറ്റില്‍ 163 സീറ്റ് സ്വന്തമാക്കിയ ബിജെപിയ്ക്ക് സര്‍വേ ഫലപ്രകാരം ഇത്തവണ കിട്ടുക 57 സീറ്റാണ്.കോണ്‍ഗ്രസ് 130 സീറ്റില്‍ ജയിക്കുകയും ചെയ്യും.സംസ്ഥാനത്തെ നാലു മേഖലകളിലും കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബിജെപിയുടെ സ്വാധീനം വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്.15 വര്‍ഷം പ്രതിപക്ഷ സ്ഥാനത്തിരുന്ന കോണ്‍ഗ്രസ് ഛത്തിസ്ഗഢില്‍ ഇത്തവണ ഭരണത്തിലെത്തുമെന്നാണ് സര്‍വേ ഫലം പറയുന്നത്.ബിജെപിയേക്കാല്‍ 1.2 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടുമെന്നാണ് റിപോര്‍ട്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss