അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് മോദി രാജ്യത്തെ നയിക്കുന്നു: പന്ന്യന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച ജനകീയ യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് മോദി സര്‍ക്കാര്‍ രാജ്യത്തെ നയിക്കുകയാണെന്ന് പന്ന്യന്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിനെ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുന്നു. ഒരു പ്രമുഖ യൂനിവേഴ്‌സിറ്റിയുടെ വിദ്യാര്‍ഥി യൂനിയന്റെ തലപ്പത്ത് കമ്മ്യൂണിസ്റ്റുകാരന്‍ വന്നതാണ് മോദിയെയും കൂട്ടരെയും പ്രകോപിപ്പിച്ചതെന്നും പന്ന്യന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, സംവിധായകന്‍ വിനയന്‍, അസിസ്റ്റന്റ് സെക്രട്ടറി വി പി ഉണ്ണികൃഷ്ണന്‍, ജാഥ വൈസ് ക്യാപ്റ്റന്‍ മുല്ലക്കര രത്‌നാകരന്‍, ഡയറക്ടര്‍ സത്യന്‍ മൊകേരി, അംഗങ്ങളായ പി പ്രസാദ്, കെ രാജന്‍, ജെ ചിഞ്ചുറാണി, ടി ജെ ആഞ്ചലോസ്, കെ കെ അഷ്‌റഫ്, വി വിനില്‍, സംസ്ഥാന-ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it