|    Dec 11 Tue, 2018 9:14 pm
FLASH NEWS
Home   >  Kerala   >  

എഎ അസീസ് വീണ്ടും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി

Published : 24th November 2018 | Posted By: G.A.G

തിരുവനന്തപുരം : ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയായി എ എ അസീസിനെ തെരഞ്ഞെടുത്തു. ഇത്തവണയും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഹാട്രിക് നേടുകയാണ്. 2012 ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും 2015ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിലുമാണ് ഇതിനു മുമ്പ് സെക്രട്ടറിയായത്. 2001ലും 2006ലും 2011ലും ഇരവിപുരത്തു നിന്നും എം എല്‍ എ യായി. ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയാവുന്നതിനു മുമ്പ് പാര്‍ട്ടി കൊല്ലം ജില്ലാ സെക്രട്ടറിയായും യുടിയുസി സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍ യു ടി യു സി ദേശീയ പ്രസിഡന്റാണ്. കശുവണ്ടി തൊഴിലാളി യൂണിയന്‍, കേരള വാട്ടര്‍ വര്‍ക്‌സ് എംപ്ലോയീസ് യൂണിയന്‍ തുടങ്ങി 30 ഓളം യൂണിയനുകളുടെ ഭാരവാഹിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss