|    Dec 9 Fri, 2016 1:10 pm

aഉപയോഗശൂന്യമായ വസ്തുക്കള്‍ക്ക് കര്‍ണാടകയില്‍ വിലക്ക്

Published : 23rd November 2016 | Posted By: SMR

മാനന്തവാടി: സംസ്ഥാനത്ത് നിന്നുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ക്ക് കര്‍ണാടകയില്‍ മുന്നറിയിപ്പില്ലാതെ വിലക്ക്. ഇതറിയാതെ ജില്ലാ അതിര്‍ത്തി വഴി ലോഡുമായി കര്‍ണാടകയിലെത്തിയ ആറു ലോറികള്‍ കര്‍ണാടക പോലിസ് കസ്റ്റഡിയിലെടുത്തു. ലോറിയിലുണ്ടായിരുന്ന നാലുപേരെ അറസ്റ്റ് ചെയ്തു. ജില്ലയില്‍ നിന്നടക്കം ആക്രി സാധനങ്ങളുമായി മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട ആറു ലോറികളാണ് ബീച്ചനഹള്ളിയില്‍ വച്ച് പോലിസ് പിടികൂടിയത്. മാനന്തവാടി, കുറ്റിയാടി, പനമരം, കല്‍പ്പറ്റ, വടകര, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ളതാണ് ലോറികള്‍. ഇരുമ്പ് ഒഴികെയുള്ള മറ്റ് സാധനങ്ങളൊന്നും കര്‍ണാടകയിലേക്ക് അനുവദിക്കില്ലെന്നു പെട്ടെന്നാണ് കര്‍ണാടക അധികൃതര്‍ തീരുമാനമെടുത്തത്. ഇതറിയാതെയാണ് കേരളത്തില്‍ നിന്നു ലോഡുമായി ലോറികള്‍ ബാവലി വഴി കര്‍ണാടകയിലേക്ക് പോയത്. ആറുമാസങ്ങള്‍ക്ക് മുമ്പ് ഉപയോഗ ശൂന്യമായ കുപ്പികള്‍ക്ക് കര്‍ണാടകയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കേരളത്തിലെ വ്യാപാരികള്‍ കഴിഞ്ഞ ആറുമാസമായി ഉപയോഗശൂന്യമായ കുപ്പികള്‍ എടുക്കുന്നതു നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, പേപ്പര്‍, കാര്‍ഡ് ബോര്‍ഡ്, പ്ലാസ്റ്റിക്, തകരഷീറ്റുകള്‍ എന്നിവയും മുന്നറിയിപ്പില്ലാതെ കര്‍ണാടക അധികൃതര്‍ വിലക്കിയതാണ് കേരളത്തിലെ വ്യാപാരികള്‍ക്ക് തിരിച്ചടിയായത്. കര്‍ണാടക പോലിസ് കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ എന്നു വിട്ടുനല്‍കുമെന്നോ അറസ്റ്റിലായവരെ എപ്പോള്‍ വിട്ടയക്കുമെന്നോ അറിയിച്ചിട്ടില്ല. ലക്ഷങ്ങളുടെ ആക്രിസാധനങ്ങളാണ് ലോറികളിലുള്ളത്. ഇവ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ലോറി എന്നു വിട്ടുകിട്ടുമെന്നറിയാതെ വാഹന ഉടമകളും അസ്വസ്ഥരാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day