Alappuzha local

99 കിലോ തൂക്കമുള്ള കാച്ചില്‍ കൗതുകമായി

പൂച്ചാക്കല്‍: വീട്ടുമുറ്റത്ത് വിളഞ്ഞ മുള്ളന്‍ കാച്ചില്‍ കൗതുകമായി. പാണാവള്ളി പഞ്ചായത്ത് 12ാം വാര്‍ഡ് കൈത്തറി ജങ്ഷന് സമീപം കൊച്ചുതറയില്‍ ബാബുവിന്റെ വീട്ടുമുറ്റത്ത് നിന്നാണ് 99 കിലോ തൂക്കമുള്ള കാച്ചില്‍ വിളഞ്ഞത്. രണ്ട് വര്‍ഷം മുമ്പാണ്് വീട്ടുമുറ്റത്ത് കാച്ചില്‍ പാകിയത്. കാച്ചിലിന്റെ വള്ളികള്‍ മറ്റ് വൃക്ഷങ്ങള്‍ക്ക് തടസ്സമായതിനെ തുടര്‍ന്നാണ് വള്ളികള്‍ നീക്കം ചെയ്ത് കാച്ചില്‍ പുറത്തെടുക്കാന്‍ ശ്രമിച്ചത്. കാച്ചിലിന് ചാണകവും താറാവ് കാഷ്ടവുമാണ് വളമായി നല്‍കിയത്. കാച്ചില്‍ കാണാന്‍ വിദ്യാര്‍ഥികളടക്കം നിരവധി ആളുകളാണ് ബാബുവിന്റെ വീട്ടിലെത്തുന്നത്. ആലപ്പുഴ കാര്‍ഷിക മേളയില്‍ പ്രദര്‍ശനെത്തിക്കാനാണ് ബാബുവിന്റെ തീരുമാനം.
Next Story

RELATED STORIES

Share it