|    Jul 25 Tue, 2017 4:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

98 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി അറസ്റ്റില്‍

Published : 15th February 2016 | Posted By: SMR

കരിപ്പൂര്‍: കോഴിക്കോട് നിന്ന് ദുബൈയിലേക്ക് വിദേശകറന്‍സി കളളകടത്തിന് ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. കൊടുവളളി സ്വദേശി മുഹമ്മദ് ഫയാസില്‍(24) നിന്നാണ് 98 ലക്ഷം രൂപയുടെ വിദേശകറന്‍സി പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കരിപ്പൂരിലത്തെി നടത്തിയ പരിശോധനയിലാണ് കറന്‍സി കണ്ടത്തെിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ദുബൈയിലേക്കുളള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പോകുന്നതിനായാണ് ഇയാള്‍ കരിപ്പൂരിെലത്തിയത്. ബോര്‍ഡിങ് പാസ് ലഭിച്ച വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് ഡിആര്‍ഐ ഇയാളെ ചോദ്യം ചെയ്യുന്നത്.തുടര്‍ന്ന് നടന്ന വിശദമായ പരിശോധനയിലാണ് 98 ലക്ഷം രൂപയുടെ വിദേശകറന്‍സികള്‍ കണ്ടെത്തുന്നത്. യുഎഇ ഉള്‍പ്പെടെയുളള വിവിധ വിദേശരാജ്യങ്ങളുടെ കറന്‍സികളാണ് ഫയാസില്‍ നിന്ന് പിടിച്ചെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക