|    Mar 28 Tue, 2017 12:23 pm
FLASH NEWS

97 ക്യൂബന്‍ അഭയാര്‍ഥികളെ യുഎസ് തീരസേന തിരിച്ചയച്ചു

Published : 8th August 2016 | Posted By: SMR

വാഷിങ്ടണ്‍: ക്യൂബയില്‍ നിന്ന് യുഎസിലേക്കു കടക്കാന്‍ ശ്രമിച്ച 97 അഭയാര്‍ഥികളെ യുഎസ് തീരസേന തിരിച്ചയച്ചു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇത്രയും പേരെ തിരിച്ചയച്ചത്. അനധികൃതമായി യുഎസില്‍ പ്രവേശിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അത്തരം നടപടികള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്നും ദൗത്യത്തിന്റെ ക്യാപ്റ്റന്‍ മാര്‍ക്ക് ഗോര്‍ഡണ്‍ പറഞ്ഞു. കഴിഞ്ഞമാസം 834 ക്യൂബക്കാരാണ് യുഎസിലേക്കു കടക്കാന്‍ ശ്രമം നടത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 5786 പേര്‍ യുഎസിലേക്ക് സമുദ്രമാര്‍ഗം കടക്കാന്‍ ശ്രമിച്ചതായാണ് റിപോര്‍ട്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day