|    Jun 26 Mon, 2017 2:20 pm
FLASH NEWS

9573 താറാവുകളെ സംസ്‌കരിച്ചു

Published : 3rd November 2016 | Posted By: SMR

അമ്പലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍പ്പടെ  9573 താറാവുകളെ ദ്രുതകര്‍മസേന സംസ്‌കരിച്ചു. തകഴി പഞ്ചായത്തില്‍ ചത്ത ഒമ്പത് താറാവുകളെ സംസ്‌കരിച്ചു. പള്ളിപ്പാട് ചത്ത 98 താറാവുകളെ സംസ്‌കരിച്ചിട്ടുണ്ട്.  തകഴിയില്‍  രോഗം ബാധിച്ച നിലയില്‍ കണ്ടെത്തിയ 9129 താറാവുകളെ മാറ്റി സംസ്‌കരിച്ചു. ചെറുതനയില്‍ രോഗം കണ്ടെത്തിയ 279 താറാവുകളെ കൂട്ടത്തില്‍ നിന്ന് വേര്‍പെടുത്തി സംസ്‌കരിച്ചു. പള്ളിപ്പാട് 58 താറാവുകളെ കൂട്ടത്തില്‍ നിന്ന് വേര്‍പെടുത്തി സംസ്‌കരിച്ചിട്ടുണ്ട്.വണ്ടാനം നാലു പാടത്ത് ഇന്നലെ നാല് കര്‍ഷകരുടെ മുവായിരത്തോളം താറാവുകളെ തീയിട്ടു നശിപ്പിച്ചു. ഇവിടെ ശനിയാഴ്ച മുതലാണ് താറാവുകള്‍ കൂട്ടമായി ചത്തു തുടങ്ങിയത്. പിന്നീട് കര്‍ഷകര്‍ തന്നെ ഇവയെ കുഴിച്ചുമൂടുകയായിരുന്നു. പക്ഷിപ്പനി ബാധിച്ച പ്രദേശം ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക