|    Jun 19 Tue, 2018 4:47 am

95,115 കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കി

Published : 30th January 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ജില്ലയില്‍ 95115 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി. ജില്ലയിലെ 1,21,687 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. 663 ഇതര സംസ്ഥാന കുട്ടികള്‍ ഉള്‍പ്പെടെയാണ് 95115 കുട്ടികള്‍ക്കാണ് ഇന്നലെ തുള്ളിമരുന്ന് നല്‍കിയത്. ഇന്നും നാളെയും ജില്ലയിലെ എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുവാന്‍ സന്നദ്ധ വളണ്ടിയര്‍മാരും സൂപ്പര്‍വൈസര്‍മാരും ഗൃഹസന്ദര്‍ശനം നടത്തും. തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം താലൂക്കാശുപത്രിയില്‍ പി കരുണാകരന്‍ എംപി നിര്‍വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ പി ദിനേശ്കുമാര്‍ മുഖ്യപ്രഭാഷണവും നീലേശ്വരം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.എ ജമാല്‍ അഹമ്മദ് പോളിയോ ദിന സന്ദേശവും നല്‍കി. നീലേശ്വരം നഗരസഭ ആരോഗ്യസ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ പി മനോഹരന്‍, സുരേന്ദ്രന്‍, സംസ്ഥാന നിരീക്ഷകരായ എസ് സുനില്‍കുമാര്‍, കെ വിജയന്‍, ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. മുരളീധര നെല്ലൂരായ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ വിന്‍സന്റ്് ജോണ്‍, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് പ്രതിനിധി ഡോ. വി സുരേശന്‍, ജില്ലാ മലേറിയ ഓഫിസര്‍ വി സുരേശന്‍ നീലേശ്വരം റോട്ടറി പ്രസിഡന്റ്് പി ഇ ഷാജിദ്, ഡബ്ല്യുഎച്ച്ഒ നിരീക്ഷകരായ ഡോ. സ്വാതി, ഡോ. നിവ്യ എന്നിവര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss