Flash News

93 ദിവസം ഇറാനില്‍ തടവില്‍ കഴിഞ്ഞ 49 ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികള്‍ നാട്ടിലെത്തി

അജ്മാന്‍:  ഇറാന്‍ സുരക്ഷാ ജീവനക്കാരുടെ തടവില്‍ 93 ദിവസം കഴിച്ച് കൂട്ടിയ 49 ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികള്‍ സ്വന്തം നാടുകളില്‍ തിരിച്ചെത്തി. ഇവരില്‍ 44 പേര്‍ തമിഴ്‌നാട് സ്വദേശികളും 5 പേര്‍ ഗുജറാത്തിലെ കച്ച് സ്വദേശികളുമാണ്.
നവംബര്‍ 15 ന് അജ്മാനില്‍ നിന്നും മീന്‍ പിടിക്കാന്‍ പോയ തങ്ങളെ ഡിസംബര്‍ ഒന്നിനാണ് ഇറാന്‍ അധികൃതര്‍ പിടികൂടിയതെന്ന് കന്യാകുമാരി സ്വദേശിയായ റോബിന് ജോര്‍ജ്ജ് പറഞ്ഞു. ഏറെ കഷ്ടതകള്‍ നേരിട്ട തങ്ങള്‍ക്ക് സ്വയം ജീവനൊടുക്കാന്‍ പോലും തോന്നിയതായി ജഗന്‍ ജോസഫ് എന്ന മല്‍സ്യ തൊഴിലാളി പറഞ്ഞു.
ബോട്ടുകളില്‍ ജി.പി.എസ് സൗകര്യമില്ലാത്തതാണ് അബദ്ധത്തില്‍ ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തിപ്പെടാന്‍ കാരണമായതെന്ന് മല്‍സ്യ തൊഴിലാളികള്‍ പറഞ്ഞു. അഞ്ച് ബോട്ടുകളാണ് കിഷ് ദ്വീപിനടുത്ത് ഇറാന്‍ അധികൃതരുടെ പിടിയിലായത്. മല്‍സ്യ തൊഴിലാളികള്‍ തൂത്തുക്കുടി, കന്യാകുമാരി, രാമനാഥപുരം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.
ഈ മല്‍സ്യ തൊഴിലാളികള്‍ക്കെല്ലാം തമിഴ് നാട് മുഖ്യമന്ത്രി 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it