|    Dec 5 Mon, 2016 2:02 pm
FLASH NEWS

93ന്റെ നിറവിലും ചുറുചുറുക്കോടെ വിഎസിന്റെ പിറന്നാള്‍ ആഘോഷം

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: 93ന്റെ നിറവിലും ചുറുചുറുക്കോടെ വിഎസിന്റെ പിറന്നാള്‍ ആഘോഷം. പതിവുപോലെ പ്രത്യേകം ആഘോഷങ്ങളൊന്നുമില്ലാതെയായിരുന്നു വിഎസ് തന്റെ 93ാം പിറന്നാള്‍ ആഘോഷിച്ചത്. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവും പോരാട്ടവീഥിയിലെ കരുത്തുറ്റ വ്യക്തിത്വവുമായ വിഎസിന്റെ ചുറുചുറുക്കിന്റെ രഹസ്യം ആഹാരകാര്യത്തിലെ നിയന്ത്രണങ്ങളും ചിട്ടയായ വ്യായാമവുമാണെന്ന് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടറും കാര്‍ഡിയോളജിസ്റ്റുമായ ഡോ. ഭരത് ചന്ദ്രന്‍ പറയുന്നു. 93ാം പിറന്നാള്‍ ദിനത്തിലും കവടിയാര്‍ ഹൗസില്‍ ആഘോഷപരിപാടികളൊന്നും ഉണ്ടായിരുന്നില്ല. പതിവുപോലെ ആഘോഷങ്ങള്‍ക്ക് കട്ട് പറഞ്ഞ് ആശംസകളുമായെത്തിയ മാധ്യമപ്രവര്‍ത്തകരോട് വിഎസ് അല്‍പം കുശലം പറഞ്ഞു. ഒപ്പം, ഭാര്യ വസുമതിയും മകന്‍ അരുണ്‍കുമാറും മാത്രമാണുണ്ടായിരുന്നത്. പതിവുപോലെ രാവിലത്തെ വ്യായാമവും ഭക്ഷണവും കഴിഞ്ഞ് നേരെ ജോലിത്തിരക്കുകളിലേക്ക്് തിരിയുകയും ചെയ്തു. ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്റെ ഔദ്യോഗിക വസതിയുടെ മുറ്റത്ത് പ്രഭാതനടത്തയ്ക്ക് സൗകര്യമുണ്ടെങ്കിലും രാവിലത്തെ വ്യായാമം സ്‌റ്റേഡിയത്തില്‍ത്തന്നെ വേണമെന്നതാണ് വിഎസിന്റെ പക്ഷം.  പനിയോ ശാരീരികക്ഷീണമോ കാരണം രണ്ടുദിവസത്തേക്ക് പൂര്‍ണവിശ്രമം വേണമെന്നു പറഞ്ഞാലും വ്യായാമം മാത്രം വിഎസ് മുടക്കില്ല. ഓര്‍മശക്തിയുടെ കാര്യത്തിലും വിഎസ് ചെറുപ്പക്കാരനാണ്. കൊഴുപ്പില്ലാത്ത ഭക്ഷണം; നിയന്ത്രിത അളവില്‍- അതാണ് വിഎസിന്റെ ആഹാരനിഷ്ഠ. കൊളസ്‌ട്രോളും ഷുഗറുമല്ല. തിരക്കേറിയ യാത്രാപരിപാടികളും ജോലിത്തിരിക്കും കാരണം ചെറിയ ബിപിയുണ്ട്. അതാവട്ടെ, ആഹാരത്തിലൂടെയും വ്യായാമത്തിലൂടെയും പൂര്‍ണമായും നിയന്ത്രിച്ച് നിറുത്തും. അഞ്ചു വര്‍ഷം മുമ്പ് ദേഹാസ്വാസ്ഥ്യം കാരണം റോയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ആന്‍ജിയോഗ്രാം എടുത്തത്. അന്നത്തെപ്പോലെ ഇന്നും വിഎസിന്റെ ആരോഗ്യം പെര്‍ഫെക്ടാണെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day