93ാം വയസ്സിലും രാഷ്ട്രീയത്തിലെ അതികായന്‍; വിഎസിനെ പഠിക്കാന്‍ അമേരിക്കന്‍ ജേണലും

93ാം വയസ്സിലും രാഷ്ട്രീയത്തിലെ അതികായന്‍; വിഎസിനെ പഠിക്കാന്‍ അമേരിക്കന്‍ ജേണലും
X
vs

കെ സനൂപ്

പാലക്കാട്: 93ാം വയസ്സിലും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ അടുത്തറിയാന്‍ അമേരിക്കന്‍ ജേണലില്‍ നിന്ന് ലേഖകന്‍ പാലക്കാട്ടെത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ മല്‍സരിക്കുന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ തേടിയാണ് അദ്ദേഹം താമസിക്കുന്ന പാലക്കാട് ചന്ദ്ര നഗറിലെ വീട്ടില്‍ അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖകന്‍ ഗബ്രിയേല്‍ ഗബ്രിയേല്‍ എത്തിയത്.
വിഎസിന്റെ രാഷ്ട്രീയ ജീവിതം മനസ്സിലാക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ സമരപോരാട്ടങ്ങളും ലോക ജനതയ്ക്ക് പകര്‍ന്നു നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഗബ്രിയേല്‍ എത്തിയത്. ലോകം കണ്ട കമ്മ്യൂണിസ്റ്റ് നേതാവായ ഫിദല്‍ കാസ്‌ട്രോ 91ാം വയസ്സില്‍ പ്രായാധിക്യം കൊണ്ട് പൊതുപരിപാടികളില്‍ നിന്നും സമ്മേളനങ്ങളില്‍ നിന്നും പിന്മാറിയപ്പോഴും 93ാം വയസ്സിലും ആവേശോജ്വലമായി രാഷ്ട്രീയരംഗത്ത് ഓടിനടക്കുകയാണ് വിഎസ്.
കേരള രാഷ്ട്രീയത്തിലെ ക്രൗഡ് പുള്ളറായ വിഎസ് ലോകജനതയ്ക്കു തന്നെ അദ്ഭുതമാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ പത്രാധിപ സമിതി വിലയിരുത്തിയതായി ഗബ്രിയേല്‍ പറഞ്ഞു. വിഎസിന്റെ കൃത്യതയാര്‍ന്ന ഓര്‍മശക്തിയും ആര്‍ജവവും അദ്ഭുതപ്പെടുത്തിയെന്നും ചെറുപ്പക്കാരില്‍ നിന്ന് അദ്ദേഹം ഒട്ടും വ്യത്യസ്തനല്ലെന്നു തോന്നിച്ചെന്നും ഗബ്രിയേല്‍ കൂട്ടിച്ചേര്‍ത്തു.
93ാം വയസ്സില്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവാന്‍ സാധ്യതയുള്ള ലോകത്തിലെ അപൂര്‍വം രാഷ്ട്രീയ നേതാവായിരിക്കും വിഎസെന്നും ഗബ്രിയേല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it