|    Oct 20 Sat, 2018 9:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

900 ഹാജിമാര്‍ കൂടി മടങ്ങിയെത്തി

Published : 24th September 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മത്തിനായി പോയ 900 ഹാജിമാര്‍ കൂടി ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി. ഇന്നലെ രാവിലെ 5.45, ഉച്ചയ്ക്ക് 11.30, വൈകീട്ട് 4.45 എന്നീ സമയങ്ങളിലെത്തിയ മൂന്ന് സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലായി 300 പേര്‍ വീതമാണ്് ഇന്നലെ എത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്നും ജിദ്ദ വിമാനത്താവളം വഴിയാണ് ഹാജിമാര്‍ മക്കയില്‍ എത്തിയിരുന്നത്. മദീന വിമാനത്താവളത്തി ല്‍ നിന്നാണ് സംസ്ഥാനത്ത് നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര. മക്കയില്‍ നിന്നും മദീനയില്‍ എത്തുന്ന ഹാജിമാര്‍ എട്ട് ദിവസം മദീനയില്‍ താമസിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. 39 വിമാന സര്‍വീസുകളാണ് മടക്കയാത്രയ്ക്കായി സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ നാലിന് എത്തുന്ന അവസാന വിമാനത്തിലൊഴികെ ബാക്കി എല്ലാ വിമാനങ്ങളിലും 300 ഹാജിമാര്‍ വീതമാണ് ഉണ്ടാവുക. അവസാന വിമാനത്തില്‍ 407 പേര്‍ എത്തും. ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി മുഖേന ആകെ 11,407 പേരാണ് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ യാത്രയായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss