|    Oct 19 Fri, 2018 7:52 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

900 ഹാജിമാര്‍ കൂടി മടങ്ങിയെത്തി

Published : 25th September 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലേക്കു യാത്രയായിരുന്ന 900 ഹാജിമാര്‍ കൂടി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മടങ്ങിയെത്തി. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി 13 വിമാനങ്ങളില്‍ 3000 ഹാജിമാരാണു നാട്ടില്‍ മടങ്ങിയെത്തിയത്. ഇന്നലെ രാവിലെ 9.23നും 9.39നും ഉച്ചയ്ക്ക് 2.15നുമാണു ഹാജിമാരുമായി സൗദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ഓരോ വിമാനത്തിലും 300 ഹാജിമാര്‍ വീതമാണ് ഉണ്ടായിരുന്നത്. രാവിലെ രണ്ടു വിമാനങ്ങള്‍ അടുത്തടുത്ത സമയങ്ങളില്‍ എത്തിയതോടെ 600 ഓളം ഹാജിമാരും ഇവരെ സ്വീകരിക്കാന്‍ എത്തിയവരുമായി നല്ല തിരക്കാണ് അന്താരാഷ്—ട്ര ടെര്‍മിനലില്‍ അനുഭവപ്പെട്ടത്. 11ന് മുമ്പായി എല്ലാ ഹാജിമാരും ടെര്‍മിനലിന് പുറത്തെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss