|    Mar 23 Thu, 2017 4:10 pm
FLASH NEWS

900 ഐഫോണുകള്‍ മോഷ്ടിച്ച രണ്ട് പേര്‍ പിടിയില്‍

Published : 16th September 2016 | Posted By: mi.ptk

iphone

ന്യൂഡല്‍ഹി: 900 ഐഫോണുകള്‍ മോഷ്ടിച്ച രണ്ട് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. മെഹ്താബ് ആലം(24) അര്‍മാന്‍(22) എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ട്രക്ക് ഡ്രൈവറെ ബന്ദിയാക്കിയതിന് ശേഷമാണ് ഇവര്‍ കവര്‍ച്ച നടത്തിയത്.2.25 കോടി രൂപ വിലവരുന്ന ഐ ഫോണ്‍ 5എസ് മോഡലുകളുമായെത്തിയ ട്രക്ക് ഓഖലയില്‍ നിന്ന് ദ്വാരകയിലേക്കുള്ള വഴിയിലെത്തിയപ്പോള്‍ ട്രക്ക് തടഞ്ഞ് കവരുകയായിരുന്നു. ഇവരില്‍ നിന്നും 900 ഐഫോണുകളും ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്.

(Visited 203 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക