|    Feb 25 Sun, 2018 9:06 am

90 വര്‍ഷം പഴക്കമുള്ള പൊന്നാനി ഹെഡ് പോസ്റ്റ്ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റുന്നു

Published : 9th August 2017 | Posted By: fsq

 

പൊന്നാനി: 90 വര്‍ഷത്തിലധികം പഴക്കമുള്ള തൃക്കാവിലെ ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനം. പൊന്നാനിക്ക് ഹെഡ് പോസ്റ്റ് ഓഫിസ് അനുവദിച്ച കാലം മുതല്‍ ഈ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അധീനതയിലുള്ള തൃക്കാവിലെ 34 സെന്റ് സ്ഥലത്താണ് പോസ്റ്റ് ഓഫിസ് ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം പഴകി ദ്രവിച്ച് അപകട ഭീഷണിയിലായതോടെ 24 വര്‍ഷം മുമ്പ് ഓഫിസ് ചന്തപ്പടിയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി. കാല്‍ നൂറ്റാണ്ടായി തൃക്കാവിലെ കേന്ദ്ര സര്‍ക്കാറിന്റെ സ്ഥലത്തുള്ള ഈ കെട്ടിടം ദ്രവിച്ച് നില്‍ക്കുകയാണ്. കെട്ടിടത്തിനകത്ത് ഇഴജന്തുക്കളും തെരുവുനായകളും വിഹരിക്കുന്നത് പരിസരവാസികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായിരുന്നു. മാസം വലിയ വാടക കൊടുത്താണ് ചന്തപ്പടിയിലെ വാടക കെട്ടിടത്തില്‍ ഇപ്പോള്‍ ഹെഡ് പോസ്റ്റ്ഓഫിസ് പ്രവര്‍ത്തിക്കുന്നത്. തൃക്കാവിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതോടെ അവിടെ പുതിയ കെട്ടിടം നിര്‍മിച്ചാല്‍ വാടകയിനത്തില്‍ വലിയൊരു തുക കേന്ദ്ര സര്‍ക്കാരിന് ഒഴിവാക്കാനാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss