|    Aug 21 Mon, 2017 2:04 pm
Home   >  Todays Paper  >  Page 4  >  

9.39 ലക്ഷത്തിന്റെ വ്യാജ നോട്ടുകളുമായി രണ്ടുപേര്‍ പിടിയില്‍

Published : 24th October 2016 | Posted By: SMR

തിരുവല്ല: 9,39,000 രൂപയുടെ വ്യാജനോട്ടുകളുമായി രണ്ടു യുവാക്കളെ പോലിസ് പിടികൂടി. വൈക്കം പള്ളിപ്പുറത്തുശ്ശേരി ചെട്ടിയാം വീട്ടില്‍ അനീഷ് (39), വൈക്കം വടയാര്‍ ആംമ്പങ്കേരി വീട്ടില്‍ ഷിജു (41) എന്നിവരാണ് അറസ്റ്റിലായത്.
കരിപ്പാടം എന്ന സ്ഥലത്ത്  വാടക വീട്ടിലായിരുന്നു അനീഷ് താമസിച്ചുവന്നത്. വീട്ടിനടുത്ത് സമീപത്ത് സ്റ്റിക്കര്‍ കട്ടിങിന്റെയും നമ്പര്‍ പ്ലേറ്റ് നിര്‍മാണത്തിന്റെയും മറവില്‍ വ്യാജ കറന്‍സി നിര്‍മിച്ച് വിതരണം നടത്തുകയായിരുന്നു. എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് അനീഷ് പിടിയിലായത്. ഇടപാടുകാര്‍ എന്ന നിലയില്‍ പോലിസ് മല്ലപ്പള്ളിയില്‍ വച്ചാണ് ഇയാളെ  വലയില്‍ വീഴ്ത്തിയത്. ഒന്നര ലക്ഷം രൂപയ്ക്ക് ആറു ലക്ഷം രൂപയുടെ നോട്ടുകളാണ് നല്‍കുക.
തുടരന്വേഷണത്തില്‍ നോട്ട് നിര്‍മാണത്തിന് പ്രിന്റര്‍ തരപ്പെടുത്തി കൊടുത്ത ഷിജുവിനെ തലയോലപ്പറമ്പില്‍ നിന്നാണു പോലിസ് അറസ്റ്റ് ചെയ്തത്.
ഏകദേശം 12 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ നിര്‍മിച്ചിട്ടുള്ളതായാണ് വിവരം. സംഘത്തിലുള്ള രണ്ട് പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുള്ളതായും എസ്പി ഹരിശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2012ല്‍ ഗുജറാത്തില്‍ കള്ളനോട്ട് കേസില്‍ പ്രതിയായ അനീഷ് ജനുവരിയിലാണ് ജയില്‍ മോചിതനായത്. ശേഷം നാട്ടിലെത്തിയ ഇയാള്‍ക്ക് കള്ളനോട്ട് നിര്‍മാണത്തില്‍ വൈദഗ്ധ്യമുണ്ടെന്ന് മനസ്സിലാക്കിയ രണ്ട് സുഹൃത്തുക്കളാണ് കംപ്യൂട്ടറും പ്രിന്റ്റും വാങ്ങിക്കൊടുത്തത്.പ്രിന്റര്‍, ലാപ്‌ടോപ്, കറന്‍സിക്ക് ഉപയോഗിക്കുന്ന പേപ്പര്‍, കട്ടര്‍ ബ്ലെയ്ഡ്, മഷി, എന്നിവയും ഷിജു കൈവശം വച്ചിരുന്ന കാറും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.
67 ബിഎഫ് എന്ന സീരിയലിലുള്ളതും 508, 509,566,569,588,58—9,598,506,596, 688,808,809,906,908,909,966,969,988,998 എന്നീ നമ്പറുകളില്‍ അവസാനിക്കുന്ന ആയിരത്തിന്റെ കറന്‍സികളാണ് പോലിസ് കണ്ടെടുത്തത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവല്ല ഡിവൈഎസപി ആര്‍ ചന്ദ്രശേഖരന്‍ പിള്ള, മല്ലപ്പള്ളി സിഐ  കെ സലിം, കീഴ്‌വായ്പൂര് എസ്‌ഐ  ബി രമേശന്‍, എഎസ്‌ഐ രാജശേഖരന്‍ ഉണ്ണിത്താന്‍, എസ്പിയുടെ ഷാഡോ പോലിസ് അംഗങ്ങളും, പെരുമ്പട്ടി സ്‌റ്റേഷനിലെ സിപിഒ സന്തോഷ് എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക