Flash News

9, 10 ദേശീയ വാഹന പണിമുടക്ക്; 16ന് യുഡിഎഫ് ഹര്‍ത്താല്‍



ന്യൂഡല്‍ഹി/തിരുവനന്തപുരം: ഗതാഗതമേഖലയില്‍ ജിഎസ്ടി ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 9, 10 തിയ്യതികളില്‍ രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. നേരത്തേ ചരക്കുവാഹന ഉടമകള്‍ ഡീസല്‍ വിലവര്‍ധനയിലും ജിഎസ്ടിയിലും പ്രതിഷേധിച്ച് പണിമുടക്കിനിറങ്ങുമെന്ന് അറിയിച്ചിരുന്നു. പഴയ വാഹനങ്ങളുടെ വില്‍പനയില്‍ 28 ശതമാനം ജിഎസ്ടി ചുമത്തുന്നത് പ്രായോഗികമല്ലെന്ന് ദക്ഷിണേന്ത്യന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷണ്‍മുഖപ്പ അഭിപ്രായപ്പെട്ടു.അതിനിടെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് കേരളത്തില്‍ ഒക്ടോബര്‍ 16ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ജിഎസ്ടി പ്രതിസന്ധി,  ഇന്ധന വിലവര്‍ധനഎന്നിവയ്‌ക്കെതിരേ നടപടി  സ്വീകരിക്കാത്തതില്‍ പ്രതി ഷേധിച്ചാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.  13ന് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊച്ചിയിലെ ഫിഫ വേള്‍ഡ് കപ്പ് പ്രമാണിച്ച് മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it