|    Jul 18 Wed, 2018 12:30 pm
FLASH NEWS

9 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി 2.8 കോടിയുടെ പദ്ധതി

Published : 27th September 2017 | Posted By: fsq

 

കണ്ണൂര്‍: അടിസ്ഥാന സൗകര്യവികസനത്തില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. ആര്‍എംഎസ്എ പദ്ധതിപ്രകാരം ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ഒമ്പത് ഗവ. സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്തും ആര്‍എംഎസ്എയും 2.8 കോടി രൂപ അനുവദിച്ചു. സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനാണ് തുക വിനിയോഗിക്കുക. കുറുമാത്തൂര്‍ കാലിക്കടവ് ജിഎച്ച്എസ്, ആലക്കോട് രയരോം ജിഎച്ച്എസ്എസ്, പരിയാരം കുറ്റ്യേരി ജിഎച്ച്എസ്എസ്, ചെറിയൂര്‍ ജിഎച്ച്എസ്, പാച്ചേനി ജിഎച്ച്എസ്, ആറളം ഫാം ജിഎച്ച്എസ്, ചപ്പാരപ്പടവ് തടിക്കടവ് ജിഎച്ച്എസ്, പെരിങ്ങോം വയക്കര തവിടിശ്ശേരി ജിഎച്ച്എസ്, പായം പെരിങ്കരി ജിഎച്ച്എസ് എന്നിവക്കാണ് തുക ലഭ്യമാക്കുകയെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ കരാറുകാരുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ടെന്‍ഡര്‍ നടപടികളുമായി സഹകരിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടന്നില്ലെങ്കില്‍ പദ്ധതിനിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തിയാവാതെ വരും. ഇതിനാല്‍ ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോവാന്‍ യോഗം തീരുമാനിച്ചു. 34 പ്രവൃത്തികള്‍ക്കുള്ള ടെന്‍ഡര്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. സ്‌കൂള്‍ വികസന സമിതി യോഗങ്ങള്‍ ഒക്‌ടോബര്‍ 10നകം പൂര്‍ത്തിയാക്കണം. ഏതെങ്കിലും പദ്ധതികളുമായി മുന്നോട്ടുപോവുന്നതിനു മുമ്പ് അതാത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരുമായി ചര്‍ച്ച ചെയ്യണമെന്ന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും സ്‌കൂളുകളിലെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍മിതിക്കും നിര്‍ദേശം നല്‍കി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, കെ ശോഭ, ടി ടി റംല, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ വി സജീവന്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, നിര്‍വഹണ ഉദ്യേഗസ്ഥര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss