Flash News

9-ാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ബോധക്ഷയം;വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്നെന്ന് ആക്ഷേപം

9-ാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ബോധക്ഷയം;വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്നെന്ന് ആക്ഷേപം
X


ഇടുക്കി: വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് 9-ാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ബോധക്ഷയം ഉണ്ടായതായി ആരോപണം. മരിയാപുരം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ നാരക കാനം നായാട്ടു പാറയില്‍ ആതിര സലിമോനാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആതിരയ്ക്ക് വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് റൂബില്ലാ വാക്‌സിന്‍ നല്‍കിയത്. തുടര്‍ന്ന് കുട്ടിക്ക് ബോധക്ഷയം ഉണ്ടായതായി രക്ഷിതാവ് പറയുന്നു.
ഉച്ചയോടെ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നും 10 തവണ കുട്ടിക്ക് ബോധക്ഷയം ഉണ്ടായി. രോഗം എന്താണ് എന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it