Idukki local

9 ലിറ്റര്‍ വ്യാജമദ്യവുമായി ഒരാള്‍ പിടിയില്‍



അടിമാലി: മാങ്കുളത്ത് എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 9 ലിറ്റര്‍ വ്യാജ മദ്യവുമായി ഒരാളെ പിടികൂടി. ഒരാള്‍ രക്ഷപെട്ടു. കുരുശുപാറ നെടുങ്ങാട്ട് സിജോ(35)നെയാണ് മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബു എബ്രഹാമിന്റെ നേത്യത്വത്തില്‍ പിടികൂടിയത്. മാങ്കുളം പാലാവിളയില്‍ സുബീഷ് ആണ് രക്ഷപെട്ടത്. മാങ്കുളത്ത് ക്ഷേത്രത്തിന് സമീപം പരസ്യ മദ്യവില്‍പനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. അര ലിറ്ററിന്റെ 18 കുപ്പികളിലായി 9 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 10.30നാണ് ഇവര്‍ പിടിയിലായത്. മേഖലയില്‍ വ്യാജമദ്യ വില്‍പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
Next Story

RELATED STORIES

Share it