kasaragod local

9 കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ഡിസിസിയുടെ കാരണംകാണിക്കല്‍ നോട്ടീസ്‌

കാസര്‍കോട്: കെപിസിസി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കം നേതാക്കള്‍ പങ്കെടുത്ത ജില്ലാ നേതൃയോഗത്തില്‍ ഹാജരാകാത്ത അഞ്ച് മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ഡിസിസി പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ 11ന് സിറ്റിടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാത്തതിനാണ് വിശദീകരണം തേടിയത്.
യോഗത്തില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും സംബന്ധിച്ചിരുന്നു. കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായില്ലെങ്കില്‍ ഭാരവാഹികള്‍ക്ക് പാര്‍ട്ടിക്കു പുറത്തു പോകാമെന്ന കെപിസിസി പ്രസിഡണ്ടിന്റെ നിലപാടിന്റെ ഭാഗമായാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ഡിസിസി പ്രസിഡന്റിനോടു നിര്‍ദേശിച്ചത്. ജില്ലയിലെ 34 മണ്ഡലം പ്രസിഡന്റുമാരാണ് യോഗത്തില്‍ പങ്കെടുത്തത്. അതേസമയം ഇന്നലെ വിദ്യാനഗര്‍ കലക്്ടറേറ്റ് പരിസരത്ത് കേന്ദ്രസര്‍ക്കാറിനെതിരേയും ബ്രൂവറി അഴിമതിക്കെതിരേയും ഡിസിസി നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുക്കാത്ത നാല് മണ്ഡലം ഭാരവാഹികള്‍ക്കും നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹനാന്‍ ആണ് ധര്‍ണ ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിയിലെ വിഭാഗീയത മൂലം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന പല പരിപാടികള്‍ക്കും പ്രവര്‍ത്തകരെ കിട്ടാന്‍ തടസ്സമുണ്ടാകുന്നുണ്ട്. ഡിസിസി സംഘടിപ്പിച്ച ധര്‍ണയിലും ആളുകളുടെ എണ്ണം കുറവായിരുന്നു. നേതാക്കളുടെ പരിപാടി ബഹിഷ്‌ക്കരിക്കുന്ന നിലപാടിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.

Next Story

RELATED STORIES

Share it