8,897 പദ്ധതികളിലൂടെ നല്‍കുന്നത് ശുദ്ധീകരിക്കാത്ത വെള്ളം

പി അനീബ്
കോഴിക്കോട്: സംസ്ഥാനത്തെ 8,897 കുടിവെള്ള പദ്ധതികളില്‍ ജലശുദ്ധീകരണ സംവിധാനമില്ലെന്ന് കണ്ടെത്തി. 2001 മുതല്‍ നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ച് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. കാസര്‍കോട് 500, കണ്ണൂര്‍ 439, വയനാട് 595, കോഴിക്കോട് 1171, മലപ്പുറം 1601, പാലക്കാട് 2348, തൃശൂര്‍ 810, എറണാകുളം 81, ഇടുക്കി 714, കോട്ടയം 191, ആലപ്പുഴ 181, പത്തനംതിട്ട 38, കൊല്ലം 50, തിരുവനന്തപുരം 178 എന്നിങ്ങനെയാണ് ശുദ്ധീകരണ സംവിധാനമില്ലാത്ത പദ്ധതികളുടെ ജില്ലാതല കണക്കെന്ന് 60 പേജുള്ള റിപോര്‍ട്ട് പറയുന്നു. വിവിധ ജില്ലകളിലുള്ള 7,607 കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമല്ല. 1,395 പദ്ധതികള്‍ ഇതുവരെ കമ്മീഷന്‍ ചെയ്തിട്ടില്ലെന്നും റിപോര്‍ട് പറയുന്നു. കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്നത് 3499, പ്രവര്‍ത്തിക്കാത്തത് 1149, കമ്മീഷന്‍ ചെയ്യാത്തത് 46 എന്നിങ്ങനെയാണ് കണക്ക്. കണ്ണൂര്‍ 1224, 208, 117. വയനാട് 4211, 846, 124. കോഴിക്കോട് 1932, 424, 207. മലപ്പുറം 2820, 1148, 171. മലപ്പുറം 2820, 1148, 171. പാലക്കാട് 3721, 1233, 237. തൃശൂര്‍ 1502, 139, 114. എറണാകുളം 181, 209, 19. ഇടുക്കി 1718, 456,  204. കോട്ടയം 760, 580, 74. ആലപ്പുഴ 348, 493, 8. പത്തനംതിട്ട 131, 14, 40. കൊല്ലം 1052, 543, 3. തിരുവനന്തപുരം 467, 165, 31 എന്നിങ്ങനെയാണ് ജില്ലാടിസ്ഥാനത്തിലുള്ള കണക്ക്. അറ്റകുറ്റപ്പണികളുടെ അഭാവമാണ് പദ്ധതികള്‍ മരവിക്കാനുള്ള ഏറ്റവും വലിയ കാരണം. ഫണ്ടില്ലാത്തതിനാല്‍ 299 പദ്ധതികള്‍ തുടങ്ങാനായില്ല. മൊത്തം 840 പദ്ധതികളാണ് വിവിധ കാരണങ്ങളാല്‍ തുടങ്ങാതിരുന്നത്. മൊത്തം പദ്ധതികളില്‍ 17,794 എണ്ണം വെള്ളം മാത്രം ലക്ഷ്യമിട്ടുള്ളതാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ പാലക്കാട്ടാണുള്ളത്. 2,568 എണ്ണം. കുറവ് പത്തനംതിട്ടയിലാണ്. 60 ശതമാനം പദ്ധതികളുടെ ജല സ്രോതസ്സ് കിണറാണ്. സ്രോതസ്സില്‍ വേണ്ടത്ര വെള്ളമില്ലാത്ത പദ്ധതികള്‍ കൂടുതലുള്ളത് പാലക്കാട്ടാണ്. പത്തനംതിട്ടയാണ് തൊട്ടു പിറകില്‍.  വാട്ടര്‍ ടാങ്കുള്ള 10,476 പദ്ധതികളിലായി 1,45,275 കിലോലിറ്റര്‍ ജലം ശേഖരിക്കുന്നുവെന്നു റിപോര്‍ട് നിരീക്ഷിക്കുന്നു. ഇതിന്റെ 45 ശതമാനം മലപ്പുറം, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ്. ഗ്രാമീണ മേഖലയിലെ ഗാര്‍ഹികോപഭോഗത്തിന്റെ 80 ശതമാനവും നഗരമേഖലയിലെ 50 ശതമാനവും ഭൂഗര്‍ഭജലമാണ്. കൂടുതല്‍ ഗാര്‍ഹിക ഉപഭോക്താക്കളുള്ളത് പാലക്കാട് ജില്ലയിലാണ്. 1,32,092 ആണ്. സംസ്ഥാനത്ത് മൊത്തം 6,55,537 ഗാര്‍ഹിക ഉപഭോക്താക്കളാണുള്ളത്. പൊതു ടാപ്പുകളിലേക്ക് അഞ്ചു ശതമാനം ജലം മാത്രമേ പോവുന്നുള്ളൂവെന്നും റിപോര്‍ട് വിശദീകരിക്കുന്നു.
Next Story

RELATED STORIES

Share it