87 മീന്‍പിടിത്തക്കാരെ പാകിസ്താന്‍ മോചിപ്പിച്ചു

ന്യൂഡല്‍ഹി/ലാഹോര്‍: സമുദ്രാതിര്‍ത്തി ലംഘിച്ചതിനു തടവിലിട്ടിരുന്ന ഇന്ത്യയില്‍ നിന്നുള്ള 87 മല്‍സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചു. ഇവര്‍ ഇന്ന് ഇന്ത്യയിലേക്കു മടങ്ങും. യാത്രാരേഖകളുടെ പരിശോധന ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യയിലേക്കയക്കുമെന്നും നടപടികള്‍ ആരംഭിക്കുമെന്നും പാക് അധികൃതര്‍ അറിയിച്ചു. രണ്ടുവര്‍ഷത്തെ തടവിനുശേഷം കറാച്ചിയിലെ ജയിലില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചത്. അതേസമയം, ശ്രീലങ്ക കസ്റ്റഡിയില്‍വച്ചിരിക്കുന്ന, തമിഴ്‌നാട്ടില്‍ നിന്നുള്ള 64 മീന്‍പിടിത്തക്കാരുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. 77 മീന്‍പിടിത്ത ബോട്ടുകളും ശ്രീലങ്ക കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it