|    Dec 9 Fri, 2016 1:09 pm

86 ശതമാനം പണകൈമാറ്റം നോട്ട് നിരോധനത്തിലൂടെ ഇല്ലാതാക്കി: യെച്ചൂരി

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വലിയ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കതിരേ രാജ്യസഭയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സിതീറാം യെച്ചൂരി. 86 ശതമാനം വരുന്ന പണകൈമാറ്റത്തെയാണ് നോട്ട് നിരോധനത്തിലൂടെ ഇല്ലാതാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ വെറും 14 ശതമാനം പണമിടപാട് മാത്രമാണ് നടക്കുന്നത്. 86 ശതമാനം വരുന്ന ജനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് യെച്ചൂരി ചോദിച്ചു. ദിവസക്കൂലിക്കാരും ചെറുകിട വ്യാപാരികളുമാണ് നോട്ട് നിരോധനം മൂലം ഏറെ ദുരിതത്തിലായിരിക്കുന്നത്. സാധാരണക്കാര്‍ അനുഭവിക്കുന്ന അസൗകര്യത്തില്‍ പരിഹാരം കണ്ടെത്താന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ ചുമതലപ്പെടുത്തണം. നോട്ട് നിരോധനത്തെ കുറിച്ച് അന്വേഷണം വേണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. അതിനിടെ ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ സിപിഎം സംഘടിപ്പിച്ച ആര്‍എസ്എസ് അക്രമങ്ങളെ സംബന്ധിച്ച ഫോട്ടോ പ്രദര്‍ശനം ഉല്‍ഘാടനം ചെയ്യവെ ഹിന്ദുത്വരാഷ്ര്ടം സ്ഥാപിക്കുക എന്ന അജണ്ട കൂടുതല്‍ തീവ്രതയോടെ ആര്‍എസ്എസ് നടപ്പിലാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day