|    Dec 11 Sun, 2016 7:43 am

86ാം വയസ്സിലും കൂര്‍ക്കകൃഷിയില്‍ നൂറുമേനി വിളയിച്ച് കൊച്ചുമറിയം

Published : 19th November 2016 | Posted By: SMR

പുതുക്കാട്: എണ്‍പത്തിയാറാം വയസിലും  കൂര്‍ക്ക കൃഷിയില്‍ നൂറുമേനി വിളവെടുക്കുകയാണ് പള്ളിക്കുന്ന് സ്വദേശിനി കൊച്ചു മറിയം. വാര്‍ധക്യത്തിന്റെ അവശതകള്‍ വകവെ ക്കാതെ കാര്‍ഷികരംഗത്ത് പുതുതലമുറക്ക് ആവേശവും പ്രചോദനവും ആവുകയാണ് പള്ളിക്കുന്ന് വടാന്തോള്‍ കുടിലിങ്ങല്‍ സ്വദേശിനിയായ ഇവര്‍. വടാന്തോളില്‍ പാട്ടത്തിനെടുത്ത പാടത്താണ് കൊച്ചുമറിയം കൂര്‍ക്ക കൃഷി നടത്തുന്നത്.  രാവിലെ ഏഴോടെ മറിയം പാടത്തിറങ്ങും. കുടിക്കാനുള്ള വെള്ളവും കൈക്കോട്ടുമായി പാടത്തെത്തിയാല്‍ വെയിലിനെ പോലും വകവെക്കാതെയാണ് മറിയം കൃഷിയില്‍ മുഴുകുന്നത്. ദീര്‍ഘകാലമായി കൂ ര്‍ക്ക കൃഷിയില്‍ സജീവമാണ് മറിയം. പൂര്‍ണമായും ജൈവ രീതിയിലാണ് കൃഷി നടത്തുന്നത്. അതു കൊണ്ടു തന്നെ വിളവെടുപ്പ് നടക്കുന്നതു മുതല്‍ കൂര്‍ക്ക വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്. പുല്ല് വളര്‍ന്ന് മൂടി കിടന്ന പാടമാണ് ഈ തവണ മറിയം കൃഷിക്കായി തിരഞ്ഞെടുത്തത്. കൃഷിക്കു വേണ്ടി പാടം ഒരുക്കി തടമെടുക്കുന്നത് മുതല്‍ വിളവെടുപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ആരുടെയും സഹായമില്ലാതെയാണ് മറിയം കൃഷി ചെയ്യുന്നത്. ഉച്ചവെയിലിന്റെ ചൂട് കൂടുമ്പോള്‍ കൃഷിയിടത്തില്‍ താല്‍ക്കാലികമായി പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് വച്ചുകെട്ടിയ പന്തലില്‍ വിശ്രമിക്കും. വിശ്രമത്തിനിടയിലും പറിച്ചെടുത്ത കൂര്‍ക്കകള്‍ മണ്ണ് കളഞ്ഞ് വൃത്തിയാക്കുകയാണ് പതിവ്. കൂര്‍ക്ക കൃഷി വിളവെടുത്ത് കഴിഞ്ഞാല്‍ മറ്റ് പച്ചക്കറി കൃഷിയും മറിയം ചെയ്തു വരുന്നുണ്ട്. വാര്‍ധക്യത്തില്‍ വെറുതെ ഇരുന്നാല്‍ അസുഖങ്ങള്‍ പിടിപെടുമെന്ന ചിന്തയിലാണ് വീട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെക്കാതെയാണ് മറിയം പാടത്ത് കൃഷി ചെയ്യാന്‍ ഇറങ്ങുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക