|    Aug 19 Sat, 2017 9:17 am
FLASH NEWS

85 ലക്ഷം രൂപ കവര്‍ന്ന കേസ് ; പ്രതികളുമായി തെളിവെടുത്തു

Published : 5th August 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: കാല്‍നട യാത്രകാരെ തടഞ്ഞ്് 85 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികളുടെ തെളിവെടുപ്പ്്് നടത്തി. അങ്ങാടിപ്പുറം എഫ്‌സിഐ ഗോഡൗണിനു മുന്‍വശത്ത് നിന്നു 85 ലക്ഷം രൂപ കവന്ന കേസിലെ പ്രതികളെയാണു കസ്റ്റഡിയിലെടുത്ത് തെളിവെടുത്തത്. ഏഴാം പ്രതി പാലക്കാട് പുതുപ്പരിയാരം നെച്ചിപ്പുള്ളി ബിവിന്‍ (29), എട്ടാം പ്രതി പാലക്കാട് ആനപ്പാറ കേട്ടേക്കാട് മൊളിയില്‍ വീട്ടില് മുകേഷ് (32) എന്നിവരെയാണു പെരിന്തല്‍മണ്ണ ജെഎഫ്‌സിഎം കോടതി ഉത്തരവു പ്രകാരം ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സിഐ ടി എസ് ബിനുവും സംഘവും കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയത്. 2015 ആഗസ്തിലാണു സംഭവം. ചെന്നൈയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം പണമടങ്ങിയ ബാഗുമായി അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലിറങ്ങി, മലപ്പുറത്തേക്കുപോവാന്‍ ബസ്്‌സ്‌റ്റോപ്പിലേക്ക് നടന്നു പോവുകയായിരുന്ന മൂന്നുപേരെ അങ്ങാടിപ്പുറം എഫ്‌സിഐ ഗോഡൗണിനു മുന്‍വശം വച്ച് ബൊലോറോ ജീപ്പിലും ഇന്നോവ കാറിലുമായെത്തിയ 12 അംഗ സംഘം മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി.  പിന്നീട് വാഹനത്തിലേക്ക് വലിച്ചു കയറ്റി കൊണ്ടുപോയി അലനെലൂരില്‍ എത്തിച്ച്്് 85 ലക്ഷം രൂപ കവരുകയായിരുന്നു. ഈ കേസിലെ മുഖ്യ പ്രതികളെ പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണ സംഘം  അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക